പെണ്‍കുട്ടിയെ കളിയാക്കിയതിന് ജയില്‍ വാര്‍ഡനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ച വിദ്യാര്‍ഥി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

പെണ്‍കുട്ടിയെ കളിയാക്കിയതിന് ജയില്‍ വാര്‍ഡനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ച വിദ്യാര്‍ഥി മരിച്ചു

തേവലക്കര(കൊല്ലം):ജയിൽ വാർഡന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ഐ.ടി.ഐ. വിദ്യാർഥി മരിച്ചു. തേവലക്കര അരിനല്ലൂർ ചിറക്കാലക്കോട്ട് കിഴക്കതിൽ രാധാകൃഷ്ണപിള്ളയുടെയും രജനിയുടെയും മകൻരഞ്ജിത് (18) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതിനെതിരേ ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തു. പോലീസ് പറയുന്നത്: ഫെബ്രുവരി 14-ന് രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം. ബന്ധുവായ പെൺകുട്ടിയെ കളിയാക്കിയത് ചോദിക്കാനെത്തിയ വിനീതും സംഘവുംരഞ്ജിത്തിനെ ഉപദ്രവിച്ചു. അടി കൊണ്ട രഞ്ചിത് അബോധാവസ്ഥയിലായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കുശേഷം വീട്ടിൽ തിരിച്ചെത്തിയെങ്കിലും തൊട്ടടുത്ത ദിവസംരഞ്ജിത്തിന് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചു. സഹോദരൻ: രാഹുൽ. Content Highlights:kollam: student brutally attacked by jail warden, dies


from mathrubhumi.latestnews.rssfeed https://ift.tt/2H7Cr5v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages