സുരേഷ്‌ഗോപി മത്സരിക്കാനില്ല, സുരേന്ദ്രന് പത്തനംതിട്ട നല്‍കിയേക്കും ; തിരുവനന്തപുരത്ത് ബിജെപിയുടെ ശ്രദ്ധ വീണ്ടും കുമ്മനത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

സുരേഷ്‌ഗോപി മത്സരിക്കാനില്ല, സുരേന്ദ്രന് പത്തനംതിട്ട നല്‍കിയേക്കും ; തിരുവനന്തപുരത്ത് ബിജെപിയുടെ ശ്രദ്ധ വീണ്ടും കുമ്മനത്തിലേക്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ആകാംഷകള്‍ ഉയരുന്നതിനിടയില്‍ തിരുവനന്തപുരത്തെ മണ്ഡലത്തില്‍ മത്സരിക്കാന്‍ ബിജെപി വീണ്ടും കുമ്മനം രാജശേഖരനിലേക്ക് ശ്രദ്ധ തിരിക്കുന്നു. സുരേഷ് ഗോപി മത്സരിക്കാന്‍ ഇല്ലെന്ന നിലപാട് എടുത്തതും അനുകൂല സാഹചര്യം മുതലെടുക്കാന്‍ കഴിയുന്ന പ്രമുഖന്‍ തന്നെ വേണമെന്നുള്ളതുമാണ് കുമ്മനത്തിലേക്ക് തന്നെ വീണ്ടും പരിഗണന എത്താന്‍ കാരണമായിരിക്കുന്നത്.

കുമ്മനവും സുരേഷ്‌ഗോപിയും അല്ലെങ്കില്‍ കെ. സുരേന്ദ്രന്റെ പേര് കേട്ടിരുന്നെങ്കിലൂം അദ്ദേഹത്തെ പത്തനംതിട്ടയില്‍ മത്സരിപ്പിച്ചേക്കുമെന്ന സൂചനകളാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്. ബിജെപി സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നായ തിരുവനന്തപുരത്ത് ശശിതരൂരിനെതിരേ മത്സരിക്കാന്‍ ഏറെ പറഞ്ഞുകേട്ട പേരുകളില്‍ ഒന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി, മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവരുടേതായിരുന്നു.

കുമ്മനം മത്സരിക്കാന്‍ എത്തിയാല്‍ സുരേഷ് ഗോപിയെ കൊല്ലത്തേക്ക് നിയോഗിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ സിനിമയുടെ തിരക്കുകളില്‍ പെട്ടതോടെ തിരുവനന്തപുരത്തോ കൊല്ലത്തോ മത്സരിക്കാനില്ലെന്ന് സുരേഷ്‌ഗോപി തീര്‍ത്തു പറഞ്ഞതോടെ വീണ്ടും കുമ്മനത്തിലേക്ക് തന്നെ സാധ്യതകള്‍ വിരല്‍ ചൂണ്ടപ്പെടുകയാണ്. അതേസമയം നേരത്തേ ആര്‍എസ്എസ് നല്‍കിയ പട്ടികയില്‍ തിരുവനന്തപുരത്ത് ഏറ്റവും അനുയോജ്യനായി കുമ്മനത്തിന്റെ പേര് ഉണ്ടായിരുന്നു. സംസ്ഥാന നേതൃത്വത്തിനും താല്‍പ്പര്യം ഉണ്ടായിരുന്നെങ്കിലും ബിജെപി ദേശീയ നേതൃത്വം കുമ്മനത്തെ മത്സരിപ്പിക്കുന്നതിനോട് താല്‍പ്പര്യപ്പെട്ടില്ല.

ഇതോടെ സുരേഷ്‌ഗോപിയിലേക്കും സുരേന്ദ്രനിലേക്കും ശ്രദ്ധ മാറുകയും ചെയ്തു. കൊല്ലത്തും സുരേഷ്‌ഗോപിയുടെ പേര് മുന്നിലുണ്ടായിരുന്നു. എന്നാല്‍ പുതിയ ചില സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നതിനാല്‍ തിരക്കിലാകുമെന്നും മത്സരിക്കാന്‍ ഇല്ലെന്നും സുരേഷ്‌ഗോപി തന്നെ പറയുകയായിരുന്നു. അതേസമയം മുമ്പില്ലാത്ത വിധം ഏറ്റവും അനുയോജ്യമായ അവസരമായി ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നുണ്ട്. കഴിഞ്ഞ രണ്ടു തവണയും പരാജയപ്പെട്ടെങ്കിലും ബിജെപിയുടെ വോട്ടിംഗ് ശതമാനം കൂടിയതും ഒ രാജഗോപാല്‍ എംഎല്‍എ യായി തെരഞ്ഞെുടുക്കപ്പെട്ടതും ബിജെപി അനുകൂല ഘടകമായി കരുതുന്നുണ്ട്. അതുകൊണ്ട് തന്നെ കരുത്തനായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കുമ്മനത്തിന്റെ കളത്തില്‍ തന്നെയാണ് വീണ്ടും പന്തെത്തി നില്‍ക്കുന്നത്.

2009 ല്‍ ആദ്യം മത്സരിക്കാന്‍ എത്തിയപ്പോള്‍ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് കേവലം രണ്ടു വോട്ടുകള്‍ മാത്രം കുറവുണ്ടായിരുന്ന ശശിതരൂര്‍ 2014 ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം വെറും 15,470 ആക്കി കുറയ്ക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. ബിജെപിയുടെ വോട്ടുകള്‍ വന്‍ തോതിലാണ് ഈ ഘട്ടത്തില്‍ ഉയര്‍ന്നത്. 2009 ല്‍ പി.കെ. കൃഷ്ണദാസ് മത്സരിച്ചപ്പോള്‍ കിട്ടിയ 84,094 വോട്ടുകള്‍ 2014 ല്‍ ഒ. രാജഗോപാലിലേക്ക് എത്തിയപ്പോള്‍ രണ്ടുലക്ഷത്തിന് അടുത്തേക്കാണ് കൂടിയത്. ശശിതരൂര്‍ 2,97,806 വോട്ടുകള്‍ നേടിയപ്പോള്‍ ഒ രാജഗോപാലിന് കിട്ടിയ വോട്ടുകള്‍ 282,336 ആയിരുന്നു. സിപിഐ യുടെ ബെന്നറ്റ് 248,941 വോട്ടുകളുമായി മൂന്നാമതായിപ്പോയി.



from mangalam.com https://ift.tt/2HiumuR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages