ന്യൂസിലന്‍ഡ് വെടിവെപ്പ്: മരണം 40 ആയി; നാലു പേർ പിടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ന്യൂസിലന്‍ഡ് വെടിവെപ്പ്: മരണം 40 ആയി; നാലു പേർ പിടിയിൽ

ഓക്ലൻഡ്: ന്യൂസീലാൻഡിലെ രണ്ട് മുസ്ലീം പള്ളികളിൽ അക്രമികൾ നടത്തിയവെടിവെപ്പിൽ 40 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മോസ്കിലും ലിൻവുഡ് സബർബിലെ ഒരു മോസ്ക്കിലുമാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ അൽ നൂർ മോസ്കിലാണ് ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടത്. 30 പേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. 10 പേർ ലിൻവുഡ് മോസ്കിൽ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു. സംഭവത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർദേൻ ഇന്ന്ന്യൂസിലൻഡിന്റെ കറുത്ത ദിനമാണെന്നും പറഞ്ഞു. മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണംനടത്തിയതെന്നാണ് വിവരങ്ങൾ. ഇവർ ഓസ്ട്രേലിയൻ വംജരാണെന്നാണ് റിപ്പോർട്ട്. ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നുപുരുഷൻമാരേയുംഒരു സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാത്രമല്ല വിവിധ കാറുകളിലായി സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതും കണ്ടെത്തിയിട്ടുണ്ട്. അതീവ ജാഗ്രതയാണ് ന്യൂസിലൻഡിൽ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രാർഥനയ്ക്ക് എത്തിയവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവ സമയത്ത് ബംഗ്ലാദേശി ക്രിക്കറ്റ് താരങ്ങളും ആക്രമണം നടന്ന അൽ നൂർ പള്ളിയിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ടായേക്കാമെന്നാണ് വിവരങ്ങൾ. Content Highlights:New Zealand Firing, 40 Killed, One of New Zealand's darkest days Says New Zealand PM


from mathrubhumi.latestnews.rssfeed https://ift.tt/2Hl79ZR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages