ന്യൂഡല്‍ഹി: യമുന എക്‌സപ്രസ് വേയില്‍ ഇരുനില ബസ് ട്രക്കിലേക്ക് ഇടിച്ചുകയറി എട്ടു പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രേറ്റര്‍ നോയിഡയില്‍ വച്ച് ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം.
ആഗ്രയില്‍ നിന്നും നോയിഡയിലേക്ക് പോകുകയായിരുന്നു ബസ്സ് ബ്രേക്ക് നഷ്ടപ്പെട്ട് അതേ ദിശയില്‍ തന്നെ പോകുകയായിരുന്ന ട്രക്കില്‍ ഇടിച്ചു കയറുകയായിരുന്നു. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരുടെ നില അതീവഗുരുതരമാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ജില്ല ഭരണകൂടത്തിനും പോലീസിനും നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മാസം ഇതാ പാതയിലുണ്ടായ മറ്റൊരു അപകടത്തില്‍ ഏഴുപേര്‍ മരിച്ചിരുന്നു.
from mangalam.com https://ift.tt/2Yx2ZUa
via IFTTT
No comments:
Post a Comment