സൗത്ത് കരോളിന: ഒക്ടോബർ ഇരുപതിന് രാത്രി 11 മണിക്ക് അമേരിക്കൻ ലോട്ടറി ചരിത്രത്തിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 1.5 ബില്യൺ ലോട്ടറിയിൽ പ്രഖ്യാപിച്ച വിജയിയെ ഇതുവരെ കണ്ടെത്താനായില്ല. ഇത്രയും വലിയ തുക കിട്ടിയതറിഞ്ഞു മറ്റുള്ളവരിൽനിന്നു ഒളിച്ചോടിയതാണോ അതോ പോലീസിന്റെ ബാക്ക് ഗ്രൗണ്ട് ചെക്ക് പേടിച്ച് പുറത്തിറങ്ങാത്തതാണോ തുടങ്ങി ഒട്ടേറെ സംശയങ്ങൾ നിലനിൽക്കുന്നു. 2019 ഏപ്രിൽ 19-ന് മുമ്പ് ടിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ആറുമാസത്തെ കാലാവധിയാണ് ടിക്കറ്റിനുള്ളത്. ഈ തീയതിക്ക് മുമ്പ് ടിക്കറ്റ് ഹാജരാക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ടിക്കറ്റ് ഹാജരാക്കുന്നവർക്ക് 858 മില്യൺ ഡോളർ പണണായിത്തന്നെ ലഭിക്കും. സൗത്ത് കരോളിനയിലെ കെ.സി.മാർട്ടിൽനിന്നാണ് ടിക്കറ്റ് വിറ്റിട്ടുള്ളത്. ഈ സ്റ്റോറിന്റെ ഉടമയായ ഇന്ത്യൻ വംശജൻ ജി പട്ടേലിനാണ് 50,000 ഡോളറാണ് ടിക്കറ്റിന്റെ കമ്മീഷനായി ലഭിക്കുക. വിജയി ടിക്കറ്റ് ഏല്പിച്ചു സമ്മാനം അവകാശപ്പെട്ടാൽ മാത്രമേ പട്ടേലിന്കമ്മിഷൻ ലഭിക്കുകയുള്ളൂ.
from mathrubhumi.latestnews.rssfeed https://ift.tt/2UdtYBH
via
IFTTT
No comments:
Post a Comment