ഗാന്ധിനഗർ:വഴിയിൽ കിടന്നുകിട്ടിയ പത്തുലക്ഷം രൂപ ഉടമയ്ക്കു തിരികെ നൽകി സെയിൽസ്മാൻ മാതൃകയായി. പണം ഉടമയെ തിരിച്ചേൽപിക്കാൻ കാണിച്ച നല്ലമനസ്സിന് സെയിൽസ്മാന് രണ്ടുലക്ഷം രൂപ പ്രതിഫലം ലഭിക്കുകയും ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഉമ്ര മേഖലയിലെ സാരി വിൽപനശാലയിലെ സെയിൽസ്മാനായ ദിലീപ് പോഡ്ഡറിനാണ് കഴിഞ്ഞ വെള്ളിയാഴ്ച വഴിയരികിൽ കിടന്ന് പത്തുലക്ഷം രൂപ ലഭിച്ചത്. ഉച്ചഭക്ഷണം കഴിച്ച് കടയിലേക്ക് മടങ്ങുമ്പോഴാണ് വഴിയരികിൽ ഒരു ബാഗ് കിടക്കുന്നത് ദിലീപ് കണ്ടത്. എടുത്ത് തുറന്നു നോക്കിയപ്പോൾ രണ്ടായിരത്തിന്റെ നോട്ട് കെട്ടുകൾ. ആകെ പത്തു ലക്ഷം രൂപ. തുടർന്ന് ദിലീപ് തന്റെ കടയുടമയെ വിവരം അറിയിച്ചു. ഉടമയെ കണ്ടെത്തുന്നിടം വരെ പണം സൂക്ഷിക്കാനായിരുന്നു അദ്ദേഹം ദിലീപിനു നൽകിയ നിർദേശം. തുടർന്ന് ദിലീപ് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തിയതെന്ന് ഉമ്ര പോലീസ് സ്റ്റേഷൻ ഓഫീസർ കെ എ ഗധ്വി പറഞ്ഞു. ഒരു ജൂവലറി ഉടമയ്ക്കാണ് പണം നഷ്ടമായതെന്നും അദ്ദേഹത്തിന് പേരു വെളിപ്പെടുത്താൻ താത്പര്യമില്ലെന്നും പോലീസ് വ്യക്തമാക്കി. പണത്തിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞതിനു പിന്നാലെ ദിലീപ് ഉടമസ്ഥന് പണം കൈമാറി. പണം തിരിച്ചുകിട്ടിയ സന്തോഷത്തിൽ അദ്ദേഹം ഒരുലക്ഷം രൂപ ദിലീപിന് സമ്മാനിക്കുകയും ചെയ്തു. ദിലീപ് തിരികെ നൽകിയ പണം കൊണ്ട് ഉടമസ്ഥൻ സ്വർണം വാങ്ങുകയാണ് ചെയ്തത്. ഹൃദയ് പഛീഗർ എന്നയാളുടെ കടയിൽനിന്നാണ് അദ്ദേഹം സ്വർണം വാങ്ങിയത്. നഷ്ടമായ പണം തിരികെ നൽകിയത് ദിലീപാണെന്ന് അറിഞ്ഞതോടെ സ്വർണക്കടയുടമ ദിലീപിനെ അഭിനന്ദിക്കാൻ തീരുമാനിച്ചു. തുടർന്ന് ഹൃദയും ഒരുലക്ഷം രൂപ ദിലീപിന് സമ്മാനിച്ചു. content highlights:salesman returns ten lakh rupee to owner gets two lakh as reward, good news
from mathrubhumi.latestnews.rssfeed https://ift.tt/2HGPLOt
via
IFTTT
No comments:
Post a Comment