കെ.എസ്.ആർ.ടി.സി.യുടെ 'കല്യാണവണ്ടി' വീണ്ടും, ഏഴുപേര്‍ ജീവിത സഖികളെ കണ്ടെത്തിയത് ഇതേ ബസില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

കെ.എസ്.ആർ.ടി.സി.യുടെ 'കല്യാണവണ്ടി' വീണ്ടും, ഏഴുപേര്‍ ജീവിത സഖികളെ കണ്ടെത്തിയത് ഇതേ ബസില്‍

ചെറുതോണി:എം.പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെത്തുടർന്ന് നിർത്തിവെച്ച മൂന്നാർ ഡിപ്പോയിൽനിന്ന് അടിമാലി മുരിക്കാശ്ശേരി വഴി കുയിലിമലയിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി.യുടെ കല്യാണവണ്ടി എന്നറിയപ്പെടുന്ന ബസ് വീണ്ടും ഓടിത്തുടങ്ങി. ഈ ബസിൽ പലപ്പോഴായി കണ്ടക്ടർമാരായി വന്ന ഏഴുപേർ തങ്ങളുടെ ജീവിത സഖികളെ കണ്ടെത്തിയത് ഇതേ ബസിലെ യാത്രക്കാരികളിൽ നിന്നായിരുന്നു. അതോടെ നാട്ടുകാരിട്ട പേരാണ് കല്യാണവണ്ടി. 2002-ലാണ് മൂന്നാർ ഡിപ്പോയിൽനിന്ന് ഇടുക്കി കളക്ടറേറ്റ് സ്ഥിതിചെയ്യുന്ന കുയിലിമലയിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിക്കുന്നത്. 16 വർഷം മുമ്പാണ് ബസിനകത്തെ ആദ്യത്തെ പ്രണയവും കല്യാണവും നടക്കുന്നത്. ബസിലെ കണ്ടക്ടറായി വന്ന മൂവാറ്റുപുഴ സ്വദേശി രാജു ബസിൽ സ്ഥിരമായി യാത്രചെയ്തിരുന്ന മുരിക്കാശ്ശേരി പാവനാത്മാ കോളേജിലെ വിദ്യാർഥിനി സിജിയുമായി പ്രണയത്തിലായി. ചിന്നാറുകാരിയാണ് സിജി. ഇപ്പോൾ രണ്ടുകുട്ടികളുമായി സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു. ഈ ബസിൽനിന്ന് രണ്ടാമത്തെ ജീവിതസഖിയെ കണ്ടെത്തുന്നത് നോർത്ത് പറവൂരുകാരൻ ഉമേഷാണ്. ചിന്നാറിൽനിന്ന് അടിമാലിയിൽ പഠിക്കാൻ പോയിരുന്ന ചിത്ര ഈ ബസിലെ യാത്രക്കാരിയായിരുന്നു. ആ കണ്ടുമുട്ടൽ പ്രണയത്തിലായി, ഒടുവിൽ വിവാഹവും. തടിയംപാട് കർഷക ക്ഷേമനിധി ഓഫീസിലെ ജീവനക്കാരിയായിരുന്നു പതിനാറാംകണ്ടംകാരി ഷെമീറ. ബസിലെ കണ്ടക്ടറായിരുന്ന രാജേഷുമായി പ്രണയത്തിലായി. പിന്നീട് രജിസ്റ്റർ വിവാഹം. ഷെമീറ ഇപ്പോൾ അടിമാലി ലോട്ടറി ഓഫീസിലെ ജീവനക്കാരിയാണ്. കല്ലാർകുട്ടിക്ക് സമീപം അഞ്ചാംമൈലിൽ നിന്ന് 11 പെൺകുട്ടികൾ മുരിക്കാശ്ശേരി പാവനാത്മാ കോളേജിലേക്ക് ബസിൽ കയറും. എല്ലാവരുടെയും ടിക്കറ്റുകൾ രേഷ്മ എന്ന കുട്ടിയെടുക്കും. ഒടുവിൽ കണ്ടക്ടറായിരുന്ന സിജോമോനും രേഷ്മയും തമ്മിൽ പ്രണയത്തിലായി. മൊബൈൽ വഴിയായിരുന്നു പ്രണയം. നാലു വർഷത്തിന് ശേഷം ഇവർ വിവാഹിതരായി. മുരിക്കാശ്ശേരി സ്വദേശി ശ്രീജിത്ത് വിവാഹം കഴിച്ചതും ഈ ബസിലെ സ്ഥിരം യാത്രക്കാരിയെയായിരുന്നു. തോക്കുപാറയിൽ നിന്ന് ബസിൽ കയറി അടിമാലിയിൽ ഇറങ്ങുന്ന ആതിര ടീച്ചറുമായി ശ്രീജിത്ത് പ്രണയത്തിലായി. 2015-ലായിരുന്നു ഇവരുടെ വിവാഹം. ഇതേരീതിയിൽ രണ്ടു കണ്ടക്ടർമാർ കൂടി വിവാഹിതരായവരുടെ പട്ടികയിലുണ്ട്. പക്ഷേ, അവർ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഇതിൽ ശ്രീജിത്തും രാജേഷും സിജോമോനും എം-പാനൽ കണ്ടക്ടർമാരായിരുന്നു. 11 വർഷം പൂർത്തിയാക്കിയ ഇവരും പിരിച്ചുവിടപ്പെട്ട എം-പാനൽ കണ്ടക്ടർമാരുടെ പട്ടികയിൽപെടുന്നു. മൂന്നാർ ഡിപ്പോയിൽനിന്ന് എം-പാനൽ പട്ടികയിൽപെട്ട 41 കണ്ടക്ടർമാരെയാണ് പിരിച്ചുവിട്ടത്. പുതുതായി പി.എസ്.സി. വഴി ചാർജെടുത്തത് ഏഴുപേർ മാത്രമാണ്. content highlights:ksrtc kalyanavandi, ksrtc bus


from mathrubhumi.latestnews.rssfeed http://bit.ly/2SlQECV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages