ലഖ്നൗ: അലിഗഢ് മുസ്ലിം സർവകലാശാലക്കുള്ളിൽ ക്ഷേത്രം നിർമിക്കണമെന്ന ആവശ്യവുമായി യുവ മോർച്ച രംഗത്ത്. യുവമോർച്ച അലിഗഢ് ജില്ലാ അധ്യക്ഷൻ മുകേഷ് സിങ് സോധി ഇക്കാര്യം ആവശ്യപ്പെട്ട് സർവകലാശാല വൈസ് ചാൻസിലർ താരിഖ് മൻസൂറിന് കത്ത് നൽകി. 15 ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനം വേണമെന്ന് അന്ത്യശാസനം നൽകിയിട്ടുണ്ട് കത്തിൽ. ഇല്ലെങ്കിൽ ആയിരകണക്കിന് യുവമോർച്ച പ്രവർത്തകർ ശക്തി പ്രയോഗിച്ച് ഇത് നടപ്പിലാക്കും. മുസ്ലിങ്ങളും ഹിന്ദുക്കളും അലിഗഢ് സർവകലാശാലയുടെ രണ്ടു കണ്ണുകളാണെന്നാണ് സർവകലാശാല സ്ഥാപകനായ സർ സയ്യിദ് അഹമ്മദ് ഖാൻ പറഞ്ഞിരുന്നത്. ഇതൊരു പ്രേരക ശക്തിയായി കണ്ട് വൈസ് ചാൻസിലർ ക്യാമ്പസിനുള്ളിൽ ക്ഷേത്രം നിർമിക്കാൻ അനുമതി നൽകണം. ആയിരകണക്കിന് ഹിന്ദു വിദ്യാർത്ഥികളാണ് സർവകലാശാലയിൽ പഠിക്കുന്നത്. പ്രാർഥിക്കാൻ ക്ഷേത്രമില്ലാത്തതിന്റെ അഭാവം അവരെ അലട്ടുന്നുണ്ട്. വൈസ് ചാൻസിലർ ക്ഷേത്രം നിർമിക്കാൻ അനുമതി നൽകിയാൽ രാജ്യത്തെ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ശക്തി വെളിപ്പെടുത്തുന്നതിനും രാജ്യത്തിന് നല്ലൊരു സന്ദേശം നൽകാനും സാധിക്കുമെന്നും യുവമോർച്ച അധ്യക്ഷന്റെ കത്തിൽ പറയുന്നു. അതേ സമയം കത്തിനെ സംബന്ധിച്ച് പ്രതികരിക്കാൻ അലിഗഢ് സർലകലാശാല അധികൃതർ തയ്യാറായില്ല. Content Highlights:BJP youth wing demands temple on AMU campus, gives 15-day ultimatum
from mathrubhumi.latestnews.rssfeed http://bit.ly/2DZ3ttT
via
IFTTT
No comments:
Post a Comment