കണ്ണൂര്‍ : പെരിയയില്‍ രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം അതിക്രൂരമെന്ന് ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ശരത്തിന്റെ കാലില്‍ മാത്രം ആഴത്തിലുള്ള അഞ്ച് വെട്ടുകളുണ്ട്. ദൃക്‌സാക്ഷിയെ ഇല്ലാതാക്കുന്നതിനാണ് കൃപേഷിനെ കൊലപ്പെടുത്തിയത്. തലയ്‌ക്കേറ്റ ആഴത്തിലുളള മുറിവാണ് കൃപേഷിന്റെ മരണകാരണം. വെട്ടേറ്റ് തലച്ചോര്‍ ചിതറിയ നിലയിലാണ്. ശരത്‌ലാലിന്റെ ശരീരത്തിലാകെ 15 വെട്ടുകളുണ്ട്. കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയേറിയ ആയുധം ഉപേയോഗിച്ചാണ് കൊല നടത്തിയിരിക്കുന്നത്.
ശരത്തിന്റെ ഇടതു നെറ്റി മുതല്‍ 23 സെന്റിമീറ്റര്‍ നീളത്തിലുള്ള മുറിവാണ് ഉണ്ടായിരിക്കുന്നത്. വലത് ചെവി മുതല്‍ കഴുത്ത് വരെ നീളുന്ന വെട്ടാണ് രണ്ടാമത്തേത്. മുട്ടിന് താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റു. അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന നിലയില്‍ മാരക മുറിവുകളാണ് കാലുകളില്‍ ഉണ്ടായിരിക്കുന്നത്. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ശരത് മരണത്തിന് കീഴടങ്ങിയത്.
ആയുധ പരിശീലനം ലഭിച്ചവരോ മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം.
from mangalam.com http://bit.ly/2SFkkuX
via IFTTT
No comments:
Post a Comment