ട്യൂഷനെടുക്കാന്‍ വന്ന അധ്യാപകന്‍ 15കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പീഡനം നടന്നത് വിദ്യാര്‍ത്ഥിയുടെ വീടിനുള്ളില്‍ വെച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ട്യൂഷനെടുക്കാന്‍ വന്ന അധ്യാപകന്‍ 15കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പീഡനം നടന്നത് വിദ്യാര്‍ത്ഥിയുടെ വീടിനുള്ളില്‍ വെച്ച്

ന്യൂഡല്‍ഹി: ട്യൂഷന്‍ അധ്യാപകന്‍ 15 വയസുള്ള വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വെച്ച് തന്നെയാണ് പീഡനത്തിനിരയായത്. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ പ്രദേശത്താണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതി കുട്ടിക്ക് ട്യൂഷന്‍ എടുത്ത് വരികയായിരുന്നു. 33 കാരനായ ഇമ്രാനാണ് അറസ്റ്റിലായത്. 15കാരനുമായി ഇമ്രാന്‍ ഒളിച്ചുകളിക്കുകയും കുളിമുറിയില്‍ എത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവസമയം കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

പിന്നീട് മാതാപിതാക്കളോട് കുട്ടി കാര്യം പറയുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ പ്രതിയെ പോലീസ് പിടികൂടി. പോക്‌സോ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.



from mangalam.com http://bit.ly/2DOOYrl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages