ബെംഗളൂരു: ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് വിമാനത്താവളത്തിന് സമീപത്തായി വ്യോമസേനയുടെ വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പ്രതിരോധ വകുപ്പ് ഉത്തരവിട്ടു.
വ്യോമസേനയുടെ മിറാഷ് 2000 എന്ന വിമാനമാണ് തകര്‍ന്നുവീണത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്‌ക്വാര്‍ഡ്‌റണ്‍ ലീഡര്‍ സിദ്ധാര്‍ത്ഥ് നേഹി, സമീര്‍ അബ്രോള്‍ എന്നീ പൈലറ്റുമാരാണ് മരിച്ചത്.
An aircraft crashed at HAL in Bengaluru on Friday. It is suspected to be a Mirage 2000. pic.twitter.com/UZyg0yAVJp— Arun Dev (@ArunDev1) February 1, 2019
ഇവരില്‍ ഒരാള്‍ തകര്‍ന്നുവീണതോടെ മരിക്കുകയും മറ്റൊരാള്‍ ആശുപത്രിയില്‍ വച്ച് മരിക്കുകയുമായിരുന്നു.
from mangalam.com http://bit.ly/2GcArZc
via IFTTT
No comments:
Post a Comment