അഞ്ചുവര്‍ഷം മുന്‍പ് കാണാതായ മകനെ കണ്ടെത്തി അമ്മയ്ക്ക് നല്‍കി പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

അഞ്ചുവര്‍ഷം മുന്‍പ് കാണാതായ മകനെ കണ്ടെത്തി അമ്മയ്ക്ക് നല്‍കി പോലീസ്

കണ്ണൂര്‍ : അഞ്ചു വര്‍ഷം മുന്‍പ് കാണാതായ മകനെ കണ്ടെത്തി അമ്മയ്ക്ക് നല്‍കി ക്രൈം ബ്രാഞ്ച് സംഘം. കണ്ണൂര്‍ ധര്‍മടം താട്ടിയോട് ദീപയുടെയും സതീശന്റെയും മകനായ സന്ദീപിനെ (29) ആണ് തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് സംഘം കോയമ്പത്തൂരില്‍ നിന്നു കണ്ടെത്തിയത്. എസിപി ബാബു കെ. തോമസ്, എസ്ഐ ടി.ആര്‍. ഗ്ലാഡ്സ്റ്റണ്‍, എഎസ്ഐമാരായ എന്‍.ജി. സുവൃതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, പി. രാകേഷ്, എസ്സിപിഒമാരായ പഴനിസ്വാമി, വിപിന്‍ദാസ്, എം.എസ്. ലിഗേഷ്, ടി.വി. ജീവന്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദീപിനെ കണ്ടെത്തിയത്. പൊലീസ് സംഘത്തെ മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ അനുമോദിച്ചു.

അഞ്ച് വര്‍ഷം മുന്‍പു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ വീടുവിട്ടിറങ്ങിയതാണ് സന്ദീപ്. 2014ല്‍ ലോക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ഒരു വിവരവും കിട്ടിയില്ല. സന്ദീപിന്റെ കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ചിട്ടില്ല. അന്വേഷണം നിലച്ചിട്ടും അമ്മ കാത്തിരിപ്പു തുടര്‍ന്നു. ബന്ധുക്കളിലാരോ ഒരുവട്ടം ഗുരുവായൂരില്‍ സന്ദീപിനെ കണ്ടെന്ന വിവരം ലഭിച്ചതോടെ അമ്മ വീണ്ടും പരാതി നല്‍കി. കഴിഞ്ഞ 19ന് മുഖ്യമന്ത്രിക്കു നേരിട്ടു പരാതി സമര്‍പ്പിച്ചു. പരാതി ഐജി എം.ആര്‍. അജിത് കുമാര്‍ വഴി ക്രൈം ബ്രാഞ്ചിനു മുന്നിലെത്തി. സന്ദീപിനെ കണ്ടതായി വിവരം ലഭിച്ച ഗുരുവായൂരില്‍ അന്വേഷണം തുടങ്ങി. ലോഡ്ജുകളില്‍ നടത്തിയ പരിശോധനയില്‍ 4 വര്‍ഷം മുന്‍പ് ഇയാള്‍ ഇവിടെ കഴിഞ്ഞിരുന്നതായും കോയമ്പത്തൂരിലേക്കു പോയതായും വിവരം ലഭിച്ചു.

കോയമ്പത്തൂരില്‍ 3 സംഘങ്ങളായി തിരിഞ്ഞു നടത്തിയ പരിശോധനയില്‍ സന്ദീപ് രത്നഗിരിയിലുണ്ടെന്നു തിരിച്ചറിഞ്ഞു. പൊലീസ് എത്തുമ്പോള്‍ ഇവിടെ സ്വന്തമായി കേറ്ററിങ് സര്‍വീസ് നടത്തുകയായിരുന്നു സന്ദീപ്. വിവരങ്ങള്‍ പറഞ്ഞു മനസിലാക്കി പൊലീസ് തന്നെ സന്ദീപിനെ വീട്ടിലേക്കു കൊണ്ടുപോയി. അമ്മയുടെയും മകന്റെയും കണ്ണീരോടെയുള്ള പുനഃസമാഗമം പൊലീസ് സ്റ്റേഷനിലും നൊമ്പരക്കാഴ്ചയായി.



from mangalam.com http://bit.ly/2G2LyVh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages