സെന്റ് ലൂസിയ: ഇംഗ്ലണ്ട് - വെസ്റ്റിൻഡീസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്ത് വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും വിൻഡീസ് ബൗളർ ഷാന്നൻ ഗബ്രിയേലും. മത്സരത്തിനിടെ പലപ്പോഴും ഗബ്രിയേൽ റൂട്ടിനെ പ്രകോപിപ്പിച്ചു. ഇതിനിടെ മോശം വാക്കുകൾ ഉപയോഗിച്ചതിന് ഗബ്രിയേലിനെ അമ്പയർമാരായ റോഡ് ടക്കറും കുമാർ ധർമസേനയും താക്കീത് ചെയ്യുകയും ചെയ്തു. വാക്കുതർക്കത്തിനിടെ സ്വവർഗാനുരാഗിയാകുന്നതിൽ തെറ്റൊന്നുമില്ല എന്ന് റൂട്ട് ഗബ്രിയേലിനോട് പറയുന്നത് സ്റ്റംമ്പ് മൈക്ക് വ്യക്തമായി ഒപ്പിയെടുക്കുകയും ചെയ്തു. എന്നാൽ ഗബ്രിയേലിന്റെ വാക്കുകൾ വ്യക്തമായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഗബ്രിയേലിനെ അമ്പയർമാർ താക്കീത് ചെയ്തത്. മൂന്നാം ദിനത്തിൽ ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. തന്റെ 16-ാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു റൂട്ട്. ഒരു ഓവർ അവസാനിച്ച ശേഷം റൂട്ടിനടുത്തെത്തിയ ഗബ്രിയേൽ താരത്തോട് എന്തോ പറഞ്ഞു. ഇതിനു മറുപടിയായാണ് റൂട്ട് സ്വവർഗാനുരാഗിയാകുന്നതിൽ തെറ്റൊന്നുമില്ല എന്ന് റൂട്ട് തിരിച്ചു പറഞ്ഞത്. ഗബ്രിയേൽ പറഞ്ഞത് എന്താണെന്നു വ്യക്തമാക്കാൻ റൂട്ട് തയ്യാറായതുമില്ല. എന്നാൽ തന്നോട് പറഞ്ഞ കാര്യത്തിന് ഗബ്രിയേൽ പശ്ചാത്തപിക്കേണ്ടിവരുമെന്നായിരുന്നു റൂട്ടിന്റെ പ്രതികരണം. ഇക്കാര്യങ്ങൾ റൂട്ട് മാച്ച് ഓഫീഷ്യൽസിന് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത്തരം കാര്യങ്ങൾ കളിക്കളത്തിൽ തന്നെ തീരേണ്ടതാണെന്നായിരുന്നു റൂട്ടിന്റെ അഭിപ്രായം. pic.twitter.com/BpRjqeOvxk — Alan Conduct (@misterc88) February 11, 2019 അതേസമയം മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ റൂട്ടിന്റെ സെഞ്ചുറി (111*) മികവിൽ നാലിന് 325 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ ഇതുവരെ 448 റൺസ് ലീഡായി. Content Highlights:nothing wrong with being gay joe root calls out shannon gabriel for using abusive language
from mathrubhumi.latestnews.rssfeed http://bit.ly/2BtUW0s
via
IFTTT
No comments:
Post a Comment