തൊടുപുഴ: എസ്. രാജേന്ദ്രൻ എം.എൽ.എയുടെ വീട് സ്ഥിതിചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ നിലവില്ലെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. രാജേന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്നത് കെ.എസ്.ഇ.ബി. ഭൂമിയിലാണെന്ന ആരോപണം നിലനിൽക്കെയാണ് ഭൂമിയുടെ രേഖകളില്ലെന്ന് കാണിച്ച് മൂന്നാർ വില്ലേജ് ഓഫീസർ ദേവികുളം സബ് കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞദിവസം എം.എൽ.എയുടെ വീടിന് സമീപത്തെ ഭൂമിയിൽനിന്ന് മണ്ണെടുക്കുന്നത് സബ് കളക്ടർ രേണുരാജ് നേരിട്ടെത്തി പരിശോധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വില്ലേജ് ഓഫീസറോട് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. എം.എൽ.എയുടെ വീടിന് സമീപത്തുനിന്ന് മണ്ണെടുപ്പ് നടത്തിയ ഭൂമി കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇത് സി.പി.എം. നേതാവ് ലക്ഷ്മണന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അവകാശവാദം. ഇതിനിടെയാണ് എസ്. രാജേന്ദ്രന്റെ വീടിരിക്കുന്ന ഭൂമിയെക്കുറിച്ചും വില്ലേജ് ഓഫീസർ അന്വേഷണം നടത്തിയത്. എം.എൽ.എയുടെ വീടിരിക്കുന്ന സ്ഥലം കെ.എസ്.ഇ.ബി. ഉടമസ്ഥതയിലുള്ളതാണെന്ന് സംശയമുണ്ടെന്നാണ് വില്ലേജ് ഓഫീസറുടെ അന്വേഷണറിപ്പോർട്ട്. എം.എൽ.എയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശം നേരത്തെ പഴയ കെ.ഡി.എച്ച്. വില്ലേജ് ഓഫീസിന് കീഴിലായിരുന്നു. പിന്നീട് മൂന്നാർ വില്ലേജ് നിലവിൽവന്നതോടെ ഇതിനുകീഴിലായി. ഇതിനാൽ ഭൂമിയുമായി ബന്ധപ്പെട്ട പലരേഖകളും മൂന്നാർ വില്ലേജ് ഓഫീസിൽ ഇല്ലെന്നാണ് വില്ലേജ് ഓഫീസറുടെ വിശദീകരണം. വിഷയത്തിൽ തുടർപരിശോധനകൾ ആവശ്യമാണെന്നും രേഖകൾ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് വില്ലേജ് ഓഫീസർ സബ് കളക്ടർ രേണുരാജിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. Content Highlights:munnar village officer submitted report to renu raj ias regarding rajendran mlas land
from mathrubhumi.latestnews.rssfeed http://bit.ly/2RZ2WMx
via
IFTTT
No comments:
Post a Comment