ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മാവോവാദിയുടെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്ത് ജവാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മാവോവാദിയുടെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്ത് ജവാന്‍

ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മാവോവാദിയുടെ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്ത സി ആർ പി എഫ് ജവാന് അഭിനന്ദന പ്രവാഹം. രാജ്കമൽ എന്നജവാനാണ് ഷോമു പുർത്തിയെന്ന പരിക്കേറ്റ നക്സലൈറ്റിന്വേണ്ടി രക്തം ദാനം ചെയ്തത്. ജാർഖണ്ഡിലാണ് സംഭവം.സി ആർ പി എഫ് 133-ാം ബറ്റാലിയനിലെ അംഗമാണ് രാജ്കമൽ. തീവ്ര ഇടതു ചിന്താഗതി പുലർത്തുന്നതും നിരോധിത സംഘടനയുമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനാണ് ഷോമു പുർത്തിയെന്ന് ദ പയനിയർ റിപ്പോർട്ട് ചെയ്തു. ജനുവരി 29ന് ഖുണ്ടി ജില്ലയിലെ മുർഹുവിൽ 209 കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) ടീം അംഗങ്ങളും നക്സലുകളുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. നാല് നക്സലുകളാണ് അന്നു കൊല്ലപ്പെട്ടത്. ഈ ഏറ്റുമുട്ടലിലാണ് ഷോമുവിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ഷോമുവിനെ ചികിത്സയ്ക്കായി റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലെത്തിച്ചു. ഷോമുവിന് രക്തം ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതർ സി ആർ പി എഫ് ഇൻസ്പെക്ടർ ജനറൽ സഞ്ജയ് ആനന്ദ് ലത്കറിനെ അറിയിച്ചു. അദ്ദേഹം ഇക്കാര്യം തന്റെ ടീം അംഗങ്ങളെയും അറിയിച്ചു. തുടർന്ന് രാജ്കമൽ രക്തദാനത്തിന് തയ്യാറാവുകയായിരുന്നു. രാജ്കമൽ രക്തദാനം ചെയ്യുന്നതിന്റെ ചിത്രം സി ആർ പി എഫ് ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ചിട്ടുമുണ്ട്.ആവശ്യമുള്ള സമയത്ത് മറ്റൊരു ഇന്ത്യക്കാരനെ സഹായിക്കുക എന്നത് തന്റെ കർത്തവ്യമാണെന്നായിരുന്നു രക്തദാനത്തെ കുറിച്ചുള്ള രാജ്കമലിന്റെ പ്രതികരണം. നിരവധിയാളുകളാണ് രാജ്കമലിന്റെ നന്മയ്ക്ക് അഭിനന്ദനവുമായി എത്തിയിട്ടുള്ളത്. EPITOME OF BENEVOLENCE: CT Rajkamal of CRPF donated blood to save the life of a Naxal who suffered grievous injuries during the encounter which took place when the Naxals attacked a team of 209 CoBRA. Rajkamal said that he considered his duty to help a fellow Indian in need. pic.twitter.com/VNnIi8Qpub — 🇮🇳CRPF🇮🇳 (@crpfindia) February 5, 2019 content highlights:crpf jawan donates blood to naxal injures in encounter, good news, crpf


from mathrubhumi.latestnews.rssfeed http://bit.ly/2SC4AYM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages