2019-ല്‍ നിര്‍ണായകമാകുക ബിജെപി നേരിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

2019-ല്‍ നിര്‍ണായകമാകുക ബിജെപി നേരിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങള്‍

ന്യൂഡൽഹി: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായകമാകാൻ പോകുന്നത് ബിജെപി കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളിലെ ഫലമാണ്. ഉത്തർപ്രദേശ്, കർണാടക, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായിട്ടാണ് നേരിയ ഭൂരിപക്ഷത്തിന് ജയിച്ച ഈ മണ്ഡലങ്ങളുള്ളത്. എൻഡിഎ മുന്നണിയിലെ സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്കും പ്രതിപക്ഷത്തെ പുതിയ സഖ്യങ്ങളും ബിജെപിക്ക് കനത്ത തലവേദനയാണ് ഇവിടങ്ങളിൽ സൃഷ്ടിക്കുന്നത്. പ്രമുഖ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സൂയ്സ്സെ ശേഖരിച്ച കണക്കുകൾ പ്രകാരം 2014-ൽ ബിജെപി നേരിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളിൽ 73 എണ്ണത്തിലും 10 ശതമാനത്തിൽ താഴെ മാത്രമാണ് ഭൂരിപക്ഷം. 10 ശതമാനത്തിന് തൊട്ടുമുകളിൽ ഭൂരിപക്ഷമുള്ള ബാക്കി 44-ൽ 34 സീറ്റുകൾ ഉത്തർപ്രദേശിലും 10 സീറ്റുകൾ കർണാടകയിയിലും ഝാർഖണ്ഡിലുമാണ്. എന്നാൽ ഇവിടങ്ങളിലെ പ്രധാനപ്പെട്ട പ്രതിപക്ഷ പാർട്ടികൾ ഇത്തവണ സഖ്യത്തിൽ മത്സരിക്കുന്നു എന്നതാണ് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നത്. 2014-ൽ ഒറ്റയ്ക്കൊറ്റക്ക് മത്സരിച്ച സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും യുപിയിലും കർണാടകത്തിൽ ജെഡിഎസും കോൺഗ്രസും സഖ്യത്തിൽ മത്സരിക്കുന്നു. ജാർഖണ്ഡിൽ പ്രദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് കോൺഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേ സമയം 543 ലോക്സഭാ മണ്ഡലങ്ങളിൽ 161 ലും 20 ശതമാനത്തിന് മുകളിൽ ഭൂരിപക്ഷത്തിനാണ് സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുള്ളത്. ഇതിൽ ഭൂരിപക്ഷവും ബിജെപി സ്ഥാനാർഥികളുമാണ്. പുതുതായി രജിസ്റ്റർ ചെയ്ത 13 കോടി വോട്ടർമാർ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നിർണായ ഘടകമാകുമെന്നും ക്രെഡിറ്റ് സൂയ്സ്സെ പറയുന്നു. Content Highlights:117 swing seats with narrow margin will seal BJPs fate in 2019


from mathrubhumi.latestnews.rssfeed http://bit.ly/2Gire2v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages