ന്യൂഡൽഹി: തൊട്ടുകൂടായ്മക്ക് ശബരിമലയുവതി പ്രവേശന വിലക്കുമായി ബന്ധമില്ല. തൊട്ടുകൂടയ്മ കുറ്റമാണ്. എന്നാൽ എന്താണ് തൊട്ടുകൂടായ്മ എന്നു നിർവചിക്കണമെന്നും എൻ എസ് എസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കെ. പരാശരൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. 1955ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന് വാദം. കെ പരാശരനാണ് ഇന്ന് സുപ്രീംകോടതിയിൽ വാദം ആരംഭിച്ചത്. മനുഷ്യനെന്ന പരിഗണന നൽകാതെ വരുമ്പോൾ മാത്രമാണ് തൊട്ടുകൂടായ്മ ഉണ്ടാകുന്നത്. ഇതൊരു ഉഭയകക്ഷി തർക്കം അല്ല. വിധിക്കു മറ്റു മതങ്ങളിലും പ്രത്യാഘാതം ഉണ്ടാകുമെന്നും പരാശരൻ കോടതിയിൽ വാദിച്ചു. യഹോവാസാക്ഷികളുടെ കേസിൽ ഇക്കാര്യം സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.ആചാരങ്ങൾ അത്രമേൽ അസംബന്ധം ആയാൽ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്നും പരാശരൻ വാദിച്ചു. മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്നു ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി വിധിച്ചതാണെന്ന് പരാശരൻ ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഉള്ള അവകാശത്തിൽ ഊന്നി പരാശരന്റെ വാദം.അനുച്ഛേദം 15ന്റെ അടിസ്ഥാനത്തിൽ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്വഴക്കമെന്നും പരാശരൻ വാദിച്ചു. യഹോവാസാക്ഷികളുടെ കേസിൽ ഇക്കാര്യം സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പരാശരൻ. മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്നു ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി വിധിച്ചതാണ്. അനുച്ഛേദം 15ന്റെ അടിസ്ഥാനത്തിൽ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്വഴക്കമെന്നും പരാശരൻ കോടതിയിൽ വാദിച്ചു. എന്നാൽ മറ്റു കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നും പുനഃപരിശോധനാ ഹർജികളിൽ ഊന്നി വാദമുന്നയിക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ നിർദേശം. ബുധനാഴ്ച രാവിലെ 10.30-ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് കേസ് പരിഗണിക്കുന്നത്. Content Highlights:Sabarimala Women Entry kParasharan On SupremeCourt
from mathrubhumi.latestnews.rssfeed http://bit.ly/2TxajvX
via
IFTTT
No comments:
Post a Comment