എ എൻ ഷംസീർ എംഎൽഎയ്ക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. മലയാളിക്ക് കാപാലികതയായി അനുഭവപ്പെടുന്നതാണ് നിങ്ങൾക്ക് മനുഷ്യ സ്നേഹം. ഷംസീർ എം.എൽ.എ പണി നിർത്തി വിയ്യൂർ ജയിലിൽ പോയി കൊടി സുനിയുടെ വസ്ത്രം മുഷിഞ്ഞിട്ടുണ്ടെങ്കിൽ അലക്കി കൊടുക്കുന്നതാണ് നല്ലതെന്ന് ഡീൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫെ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ ശ്രീ.എ.എൻ.ഷംസീർ .... നിങ്ങൾ മരം വെട്ടുന്ന കോടാലി കൊണ്ട് ചന്ദ്രശേഖരന്റെ മുഖം കൊത്തി നുറുക്കിയ മനുഷ്യ സ്നേഹിയായ ഷാഫിയുടെ അതേ കരങ്ങളിൽ വരണമാല്യം കൊടുക്കാൻ ഓടിയെത്തവനാണ് ... ബെൻസ് കാറിൽ തന്നെ അവന്റെ കല്യാണ സവാരി നടന്നുവെന്ന് ഉറപ്പു വരുത്തിയവനാണ്... മലയാളിക്ക് കാപാലികതയായി അനുഭവപ്പെടുന്നതാണ് നിങ്ങൾക്ക് മനുഷ്യ സ്നേഹം ... ഷംസീർ എം.എൽ.എ പണി നിർത്തി വിയ്യൂർ ജയിലിൽ പോയി കൊടി സുനിയുടെ വസ്ത്രം മുഷിഞ്ഞിട്ടുണ്ടെങ്കിൽ അലക്കി കൊടുക്കണം ... ഷാഫിയുടെയും കിർമാണിയുടെയും കാലു തിരുമ്മി കൊടുക്കണം ... കുഞ്ഞനന്തനെ എണ്ണയിട്ടു കുളിപ്പിച്ചു കൊടുക്കണം ... പരിഷ്കൃത കേരളത്തിന്റെ നിയമനിർമ്മാണ സഭയിൽ ഷംസീറിരിക്കുന്നത് മുഴുവൻ മലയാളികൾക്കും അപമാനമാണ് ... വിയ്യൂർ ജയിലിൽ ഇവരുടെ അലക്കുകാരനായിരിക്കുന്നതായിരിക്കും താങ്കൾക്ക് അലങ്കാരമാവുക ... കുഞ്ഞനന്തനെ സമാധാനത്തിന്റെ നോബേൽ സമ്മാനത്തിന് ശുപാർശ ചെയ്യാൻ പിണറായി യജമാനനോട് ആവശ്യപ്പെടാനും താങ്കൾ ഒരു നിമിഷം വൈകിക്കരുത് ...
from mathrubhumi.latestnews.rssfeed https://ift.tt/2DU1i9L
via
IFTTT
No comments:
Post a Comment