താനെ: മഹാരാഷ്ട്രയിൽ ഷോപ്പിങ് മാളിനുള്ളിൽ പുലികയറി. താനെയിലെ കൊറും മാളിലാണ് പുലികയറിയത്. സിസിടിവി ക്യാമറയിൽ മാളിൽ നിന്ന് ഇറങ്ങിവരുന്ന പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതേതുടർന്ന് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ 5.30 നാണ് സിസിടിവ് ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. സ്ഥലത്ത് വനം വകുപ്പും ദുരന്ത നിവാരണ സേനയും എത്തിയിട്ടുണ്ട്. മാളിനു ചുറ്റുമുള്ള മതിൽ ചാടിക്കടന്ന് പാർക്കിങ് ഏരിയിയിലേക്ക് പുലി കയറുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് ഇറങ്ങി മാളിന് സമീപമുള്ള വസന്ത് വിഹാർ റെസിഡൻഷ്യൽസൊസൈറ്റി ഭാഗത്തേക്കാണ് പുലി പോയതെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. പുലിയെ കണ്ടെന്ന വാർത്തകളെ തുടർന്ന് ഷോപ്പിങ് മാൾ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. പുലിയിറങ്ങിയെന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾ ഭയചകിതരായിരിക്കുകയാണ്. Content Highlights:Leopard spotted at Thane mall
from mathrubhumi.latestnews.rssfeed https://ift.tt/2Va0yV3
via
IFTTT
No comments:
Post a Comment