വധു ആര്‍എസ്എസ് നേതാവ് രാംലാലിന്റെ മരുമകള്‍, വരനാകട്ടെ മുസ്ലീം ദമ്പതികളായ കോണ്‍ഗ്രസ് നേതാക്കളുടെ മകന്‍; ഇത് 'ലൗ ജിഹദ്' ആല്ലേയെന്ന് സോഷ്യല്‍ ലോകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

വധു ആര്‍എസ്എസ് നേതാവ് രാംലാലിന്റെ മരുമകള്‍, വരനാകട്ടെ മുസ്ലീം ദമ്പതികളായ കോണ്‍ഗ്രസ് നേതാക്കളുടെ മകന്‍; ഇത് 'ലൗ ജിഹദ്' ആല്ലേയെന്ന് സോഷ്യല്‍ ലോകം

സംഘപരിവാര്‍ സംഘടനകളുടെ പ്രചരണായുധങ്ങളിലൊന്നായിരുന്നു 'ലവ് ജിഹാദ്'. 2017-ല്‍ നടന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിലും 'ലവ് ജിഹാദ്' പ്രധാനപ്പെട്ട പ്രചരണ വിഷയമായിരുന്നു. യുപി ഭരണവും ബിജെപി പിടിച്ചു. 'ലവ് ജിഹാദ്' പ്രചരണത്തിന്റെ മുമ്പന്തിയിലുള്ള ഒരാളാണ് ഇപ്പോഴത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയും ബിജെപിയിലുള്ള ആര്‍എസ്എസിന്റെ പ്രതിനിധിയുമായ രാംലാലിന്റെ മരുമകള്‍ ശ്രീയാ ഗുപ്ത ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹിതയായി.

ആര്‍എസ്എസിലെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളാണ് രാംലാല്‍. എന്നാല്‍ അദ്ദേഹത്തിന്റെ മരുമകള്‍ വിവാഹം കഴിച്ചത് യുപിയിലെ മുസ്ലീം സമുദായക്കാരനായ കോണ്‍ഗ്രസ് നേതാവിന്റെ മകനെയാണ്. ലക്‌നൗവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ താജ് വിവാന്തയില്‍ നടന്ന വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത് സംസ്ഥാന ഗവര്‍ണറും മുന്‍ ബിജെപി നേതാവുമായ രാംനായിക്, കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, യുപി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരും മന്ത്രിമാരായ സുരേഷ് ഖന്ന, നന്ദഗോപാല്‍ നന്ദി തുടങ്ങിയവരുമാണ്.

ലക്‌നൗ സ്വദേശിയായ ശ്രീയ ഗുപ്തയുടെ കുടുംബവും ഡോ. വിജാഹത് കരീമിന്റെയും ഡോ. സുര്‍ഹീതാ കരീമിന്റെയും കുടുംബവും തമ്മില്‍ തലമുറകളായി അടുത്ത ബന്ധമുള്ളവരാണെന്നും അതിനാല്‍ തന്നെ വിവാഹം അത്തരത്തില്‍ കാണാനാണ് ഇഷ്ടപ്പെടുന്നതെന്നും ഇവരുടെ ബന്ധുക്കള്‍ പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുര്‍ഹീത കരീം ഗോരഖ്പൂരില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിട്ടുമുണ്ട്. ഇവരുടെ മകനാണ് ശ്രീയ ഗുപ്ത വിവാഹം ചെയ്ത ഫൈസാന്‍ കരീം.

എന്നാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്കിടയില്‍ ഹിന്ദു-മുസ്ലീം വിവാഹം ഉണ്ടാകുമ്പോള്‍ അത് 'ലവ് ജിഹാദ്' എന്നാരോപിക്കുകയും കലാപത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യുന്നവര്‍ 'ഹൈപ്രൊഫൈല്‍' കേസുകള്‍ ആയതു കൊണ്ടും നേതാക്കളുടെ മക്കളാണ് എന്നതുകൊണ്ടുമാണോ ഇത്തരത്തിലുള്ള ആരോപണങ്ങളൊന്നും ഉന്നയിക്കാത്തതെന്ന് സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശങ്ങളും ഉയരുന്നുണ്ട്. ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദ്, ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് ഈ ദമ്പതികള സമാധാനപരമായി ജീവിക്കാന്‍ വിടുമെന്നാണ് താന്‍ കരുതുന്നതെന്ന് ആസാദ് ട്വിറ്ററില്‍ പ്രതികരിച്ചു.



from mangalam.com https://ift.tt/2BK1KY6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages