ഐസിസ് വിഡിയോകളിലെ ശബ്ദത്തിനുടമയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഇംഗ്ലീഷില്‍ തീവ്രവാദത്തെയും തീവ്രവാദികളെയും പുകഴ്ത്തിയും തങ്ങളുടെ ക്രൂരതകള്‍ വര്‍ണിക്കുകയും ചെയ്യുന്ന ഐസിസ് വിഡിയോകളിലെ ശബ്ദത്തിനുടമയെ നിരവധി തവണ തേടിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. യുദ്ധത്തെ വാഴ്ത്തുന്ന ബ്രോഡ്കാസ്റ്റുകളിലും ഐസിസ് പക വെളിവാക്കുന്ന വിഡിയോകളിലും പുതിയ അംഗങ്ങളെ ആകര്‍ഷിക്കാനിറക്കുന്ന വിഡിയോകളിലുമെല്ലാം ഈ ശബ്ദം ലോകം കേട്ടു. പക്ഷേ ആ ശബ്ദത്തിനുടമ ആരാണെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല.
ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇയാള്‍ അമേരിക്കന്‍ പിന്തുണയുള്ള ഒരു സിറിയന്‍ വിമത ഗ്രൂപ്പിന്റെ പിടിയിലായെന്നാണ് അറിയാന്‍ സാധിക്കുന്നത്. 35 കാരനായ മുഹമ്മദ് ഖലീഫ ആണ് ആ ശബ്ദത്തിനുടമ. വളരെ ചെറുപ്പത്തില്‍ തന്നെ സൗദി അറേബ്യയില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയ ഇയാള്‍ ടോറോന്റോയിലെ ഒരു കോളേജില്‍ നിന്നാണ് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2014-ല്‍ ഏറെ ഭീതി പടര്‍ത്തിയ 'ഫ്ലെയിംസ് ഓഫ് വാര്‍' എന്ന വീഡിയോ ചെയ്തതും ഖലീഫ ആയിരുന്നു. ഖലീഫയുടെ വിഡിയോകള്‍ ആളുകളില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വിദഗ്ധര്‍ പഠിച്ചുവരികയാണ്.
ദി ടൈംസ് നടത്തിയ പരിശോധനയിലും വീഡിയോകളിലുള്ളത് ഖലീഫയുടെ ശബ്ദം തന്നെയാണെന്നാണ് കണ്ടെത്തല്‍. വെടിയേല്‍ക്കുന്നതിനു മുന്‍പ് സ്വന്തം ശവക്കുഴിയൊരുക്കുന്ന സിറിയന്‍ പോരാളികളെ കാട്ടിത്തരുന്ന വിഡിയോയിലും ഖലീഫയുടെ ശബ്ദമായിരുന്നു. ഐസിസില്‍ ആകൃഷ്ടനായ ഖലീഫ ഇവരുടെ മാധ്യമവിഭാഗത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അന്‍പതോളം രാജ്യങ്ങളില്‍ നിന്ന് വന്ന ഐഎസ് പോരാളികളെ പാര്‍പ്പിച്ചിരിക്കുന്ന സിറിയന്‍ തടവറയിലാണ് ഖലീഫ ഇപ്പോഴുള്ളത്. താന്‍ ചെയ്ത കാര്യങ്ങളോര്‍ത്ത് യാതൊരു പശ്ചാത്താപവും തോന്നുന്നില്ലെന്നാണ് ഇയാള്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്.
from mangalam.com https://ift.tt/2TdxH53
via IFTTT
No comments:
Post a Comment