തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ ബഹളം. ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎൽഎയ്ക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചത് നിയമസഭയിൽ അടിയന്തരപ്രമേയമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. അരിയിൽ ഷുക്കൂർ വധക്കേസിൽ 32,33 പ്രതികളായാണ് ഇരുവരേയും സിബിഐ പ്രതി ചേർത്തിട്ടുള്ളത്. പ്രതികളിൽ ഒരാൾ നിയമസഭാംഗവും മറ്റൊരാൾ സമുന്നത നേതാവും ആണെന്നതു കൊണ്ട് സഭാനടപടികൾ നിർത്തി വെച്ച് ഇക്കാര്യം അടിയന്തരമായി ചർച്ച ചെയ്യണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ ഭരണപരമായി ഇക്കാര്യത്തിന് ബന്ധമൊന്നുമില്ലെന്നും വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ ഇപ്പോൾ അടിയന്തര ചർച്ച ആവശ്യമില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിലപാടെടുത്തു. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ സമർപ്പിച്ചകുറ്റപത്രമാണിതെന്നും സഭയുടെ ചട്ടവും കീഴ് വഴക്കവുമനുസരിച്ച് ഇത് പതിഗണിക്കേണ്ട കാര്യവുമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. എന്നാൽ മുമ്പ് കുറ്റപത്രം സമർപിക്കപ്പെട്ട കേസുകളിൽ അടിയന്തര പ്രമേയം ആവശ്യപ്പെട്ടവരാണ് ഇപ്പോൾ ഇത് നിഷേധിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.പ്രതിഷേധത്തെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് കൂടാതെ ദേവികുളം സബ്കളക്ടർ രേണുരാജിനെതിരെ എസ് രാജേന്ദ്രൻ എംഎൽഎ നടത്തിയ പരാമർശത്തിൽ പ്രതിപക്ഷം സബ്മിഷനും ഉന്നയിക്കാനിരിക്കെ സഭ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. Content Highlights: Opposition uproar in Assembly
from mathrubhumi.latestnews.rssfeed http://bit.ly/2GrdYc7
via
IFTTT
No comments:
Post a Comment