തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കെന്ന് അണ്ണ ഹസാരെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കെന്ന് അണ്ണ ഹസാരെ

റലേഗാവ് സിദ്ധി: തനിക്ക് എന്തങ്കിലും സംഭവിച്ചാൽ ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന് രാജ്യത്തെ ജനങ്ങൾ കരുതുമെന്ന് അഴിമതി വിരുദ്ധ സമര നായകൻ അണ്ണ ഹസാരെ. കഴിഞ്ഞ നാല് ദിവസമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന അദ്ദേഹം വാർത്താ ഏജൻസിയോടാണ് ഇക്കാര്യം പറഞ്ഞത്. കേന്ദ്രത്തിൽ ലോക്പാൽ സംവിധാനവും സംസ്ഥാനങ്ങളിൽ ലോകായുക്തയും വേണമെന്ന് ആവശ്യപ്പെട്ടാണ് അണ്ണ ഹസാരെയുടെ നിരാഹാര സമരം. എരിതീയിൽ എണ്ണയൊഴിക്കാൻ ശ്രമിക്കുകയാണ് താനെന്ന് ജനങ്ങൾ കരുതില്ല. ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്തുവെന്ന നിലയിൽ മാത്രമെ ജനങ്ങൾ തന്റെ സമരത്തെ കാണൂ. അതുകൊണ്ടുതന്നെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന് ജനങ്ങൾ കരുതുമെന്നും അദ്ദേഹം പറഞ്ഞു. ജൻ ആന്തോളൻ സത്യഗ്രഹ എന്നപേരിൽ ജനുവരി 30നാണ് ഹലാരെ നിരാഹാര സമരം തുടങ്ങിയത്. മഹാരാഷ്ട്രയിലെ റലേഗാവ് സിദ്ധിയിലാണ് സമരം. അഴിമതി തടയുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ലോക്പാൽ നിലവിൽവന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിക്കെതിരെ പോലും അന്വേഷണം നടത്താം. അതുപോലെ ലോകായുക്തയ്ക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എം.എൽ.എമാർക്കുമെതിരെ അന്വേഷണം നടത്താൻ. അതുകൊണ്ടാണ് ഇത്തരം സംവിധാനങ്ങൾ വേണ്ടെന്ന് അവർ പറയുന്നത്. ലോക്പാൽ സംവിധാനം വേണമെന്ന് രാജ്യത്തെ ഒരു പാർട്ടിക്കും താത്പര്യമില്ലെന്ന് അണ്ണ ഹസാരെ ആരോപിച്ചു. ലോക്പാൽ ബിൽ 2013 ൽ പാർലമെന്റ് പാസാക്കിയത്. എന്നാൽ ലോക്പാലിനെ നിയമിക്കാൻ എൻ.ഡി.എ സർക്കാർ ഇനിയും തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. Content Highlights:Anna Hazare, PM Narendra Modi, Lokpal


from mathrubhumi.latestnews.rssfeed http://bit.ly/2S7LWbu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages