ദേവീ പ്രീതിക്കായി എഞ്ചിനീയറായ മകനെ ബലി കൊടുത്തു ; ബീഹാ സര്‍ക്കാരിന് സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ കത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

ദേവീ പ്രീതിക്കായി എഞ്ചിനീയറായ മകനെ ബലി കൊടുത്തു ; ബീഹാ സര്‍ക്കാരിന് സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ കത്ത്

പാറ്റ്ന: ക്ഷേത്രത്തിലേക്ക് സംഭാവനയായി പണം നല്‍കാത്തതിനാല്‍ എഞ്ചിനീയറായ മകനെയാണ് ബലി കൊടുത്തെന്നും ദൈവപ്രീതിക്കായി മകനെ നരഹത്യ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ സര്‍ക്കാരിന് സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ കത്ത്. ബീഹാറിലെ മോഹന്‍പൂര്‍ പഹാദ്പൂര്‍ സ്വദേശിയാണ് സുരേന്ദ്ര പ്രസാദ് സിംഗാണ് കത്തയച്ചിരുക്കുന്നത്. പഹാദ്പൂര്‍ ഗ്രാമത്തിലെ ആളുകള്‍ ഭ്രാന്തനായ മന്ത്രവാദി എന്ന് വിളിക്കുന്ന ഇയാള്‍ താന്‍ ഇതിന് മുമ്പും ബലി നല്‍കിയിട്ടുണ്ടെന്ന് കത്തില്‍ അവകാശപ്പെടുന്നു.

ജനുവരി 29ന് നടന്ന സംഭവത്തില്‍ കത്ത് ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. ദൈവ മാതാവായ കാമഖ്യയ്ക്കുവേണ്ടി ഇതിനുമുമ്പും ബലി കൊടുത്തിട്ടുണ്ടെന്നും എഞ്ചിനീയറായ തന്റെ മകനെ ക്ഷേത്ത്രിലേക്ക് സംഭാവന നല്‍കാത്തതി​ന്റെ പേരിലാണ് ഇങ്ങിനെ ചെയ്തതെന്നും പറയുന്നു. അവന്‍ രാവണനെ പോലെയായിരുന്നുവെന്നും സുരേന്ദ്ര പറയുന്നു. അപേക്ഷ കത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബിന്ദു മാ മാനവ് കല്ല്യാണ്‍ സന്‍സ്ത എന്ന അംഗീകൃത സ്ഥാപനത്തിന്റെ പേരിലാണ് കത്ത് അയച്ചിരിക്കുന്നത്.

അതേസമയം അപേക്ഷ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ബെഗുസരായി എസ്ഡിഒ സജീവ് കുമാര്‍ ചൗധരി വ്യക്തമാക്കി. എന്നാല്‍ നരഹത്യ കുറ്റകരമായ ഗൗരവതരമായ കാര്യമായതിനാല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറയുന്നു. വിചിത്രമായ രീതികളുള്ളയാളാണ് സുരേന്ദ്രന്‍. ഒരു തലയോട്ടിയും കയ്യിലേന്തി പൂര്‍ണ്ണ നഗ്നനായി ഗ്രാമത്തിലൂടെ നടക്കുന്നതിനാലാണ് ഇയാളെ ഭ്രാന്തന്‍ മന്ത്രവാദി എന്ന് വിളിക്കുന്നതെന്നും ആള്‍ക്കാരുടെ ശ്രദ്ധ നേടുവാന്‍ വേണ്ടിയാണ് ഇയാള്‍ ഈ രീതിയി​ല്‍ പെരുമാറുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.



from mangalam.com http://bit.ly/2S6fBSw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages