ഭീമ കൊരേഗാവ് സംഘര്‍ഷം: ആനന്ദ് തെല്‍ത്തുംബഡേ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

ഭീമ കൊരേഗാവ് സംഘര്‍ഷം: ആനന്ദ് തെല്‍ത്തുംബഡേ അറസ്റ്റില്‍

എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഭീമ കൊറെഗാവ് സംഭവങ്ങളില്‍ ശക്തമായി ഇടപെട്ട സാമൂഹ്യപ്രവര്‍ത്തകന്‍ ആനന്ദ് തെല്‍തുംദെയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് പൂനെ പൊലീസിന്റെ ഈ നടപടി.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്.
പൂനെ വിചാരണക്കോടതി തെല്‍തുംദെയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം തള്ളിയിരുന്നു.

നേരത്തെ ജാമ്യാപേക്ഷ നല്‍കുന്നതിനായി സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കിയിരുന്നു. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഫെബ്രുവരി 11 വരെ തെല്‍തുംദെയെ അറസ്റ്റ് ചെയ്യരുതെന്നുമാണ് പൊലീസ് നടപടിയെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്.

ഭീമ കൊറെഗാവില്‍ ദളിതരും ഉയര്‍ന്ന ജാതിക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. തെല്‍തുംദെക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പൂനെ പൊലീസ് ആരോപിക്കുന്നത്. നേരത്തെ ഇതേ സംബവവുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യാവകാശ-സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.



from mangalam.com http://bit.ly/2t2UHF0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages