വയോധികയുടെ കഴുത്തില്‍നിന്ന് യുവാവ് മാല പിടിച്ചുപറിക്കുന്ന ക്രൂരമായ ദൃശ്യങ്ങള്‍ പുറത്ത്, മിനിട്ടുകള്‍ക്കകം ആക്ഷന്‍, വഴിചോദിച്ച് വലയിലായത് സ്ഥിരം മാലക്കള്ളന്‍ സജീവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

വയോധികയുടെ കഴുത്തില്‍നിന്ന് യുവാവ് മാല പിടിച്ചുപറിക്കുന്ന ക്രൂരമായ ദൃശ്യങ്ങള്‍ പുറത്ത്, മിനിട്ടുകള്‍ക്കകം ആക്ഷന്‍, വഴിചോദിച്ച് വലയിലായത് സ്ഥിരം മാലക്കള്ളന്‍ സജീവന്‍

തിരുവനന്തപുരം: വഴിചോദിക്കാനെന്ന ഭാവേന വയോധികയുടെ കഴുത്തില്‍നിന്ന് യുവാവ് മാല പിടിച്ചുപറിക്കുന്ന ക്രൂരമായ ദൃശ്യങ്ങള്‍ പുറത്ത്.

ബുധനാഴ്ചയാണ് നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. തിരുമല ശ്രീകൃഷ്ണ ആശുപത്രിക്കുമുന്നിലെ കൈരളി ഗാര്‍ഡന്‍ റോഡിനുമുന്നിലൂടെ നടന്നുവന്ന മധ്യവയ്‌സകയോട് ബൈക്കില്‍ വഴിചോദിക്കാനെത്തി മാലപൊട്ടിച്ചു കടന്ന കള്ളനെ പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടിയിരുന്നു. എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറത്തറിയുന്നത്.

പൂജപ്പുര ചിത്രനഗര്‍ ലക്ഷ്മി വിലാസം സജീവന്‍ (28) സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. ബൈക്കില്‍ കറങ്ങിനടന്ന് ഒറ്റയ്ക്കുവരുന്ന വയോധികരെ ആക്രമിക്കുന്ന തന്ത്രമാണ് സ്ഥിരം മോഷ്ടാവായ സജീവിന്റേത്. ഹെല്‍മറ്റും ഫുള്‍കൈ ഷര്‍ട്ടും ധരിച്ചാണ് സജീവന്‍ സ്ഥിരം'വേട്ട'ക്കിറങ്ങുന്നത്. പക്ഷേ ഇത്തവണ പിടിച്ചുവാങ്ങിയത് 'അഴി'യാണെന്നു മാത്രം.

* സംഭവിച്ചത്

തിരുമല ശ്രീകൃഷ്ണ ആശുപത്രിക്കുമുന്നിലെ കൈരളി ഗാര്‍ഡന്‍ റോഡിനുമുന്നിലൂടെ കൈരളി നഗര്‍ സ്വദേശിനിയായ പാര്‍വതി (58) നടന്നുവരുന്നു. ഒരു പ്രാവശ്യം ഇവരുടെ മുന്നിലൂടെ സ്‌കൂട്ടറില്‍ സജീവന്‍ കടന്നുപോകുന്നു.

[IMG]

പിന്നീട് ആളില്ലാത്ത സമയം നോക്കി അരികിലെത്തി വഴി ചോദിക്കുന്നു. വഴി വിശദമായി പാര്‍വതി പറഞ്ഞുകൊടുക്കുന്നു. ഇതിനിടയില്‍ പരിസരങ്ങള്‍ വീക്ഷിക്കുന്ന സജീവന്‍ പെട്ടെന്നു കഴുത്തില്‍നിന്ന് മാല പിടിച്ചുപറിക്കുന്നു.

ഒരു നിമിഷം സ്തംബ്ധയായ വീട്ടമ്മ സജീവനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നിലത്തുവീഴുന്നു. വീണ്ടും നിലവിളിച്ചുകൊണ്ട് പാര്‍വതി ഓടിയെങ്കിലും ഫലമുണ്ടായില്ല.
രണ്ടുതവണ ഇവര്‍ റോഡില്‍ വീഴുന്ന കാഴ്ചയും ദൃശ്യത്തിലുണ്ട്. ഇവരുടെ കഴുത്തിലെ ഒന്നരപവന്‍ മാലയാണ് സജീവന്‍ പിടിച്ചുപറിച്ചത്.

[IMG]

ആക്ഷന്‍ മിനിട്ടുകള്‍ക്കകം

മിനിറ്റുകള്‍ക്കുളളില്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു. സിറ്റിപോലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്റെ നിര്‍ദ്ദേശാനുസരണം നഗരാതിര്‍ത്തി അടച്ച് പരിശോധന നടത്തി. ഇതിനിടെ അടിയന്തര വയര്‍ലെസ് സന്ദേര്‍ശവും എല്ലാ പോലീസ് വിഭാഗങ്ങള്‍ക്കുമെത്തി.
മ്യൂസിയം ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരനായ ബിജുകുമാറാണ് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നിരീക്ഷിക്കുന്നതിനിടെ മാലമോഷ്ടാവ് സ്‌കൂട്ടറെടുക്കാനെത്തിയതോടെ കുടുങ്ങുകയായിരുന്നു.

*** മാല മോഷ്ടാക്കളെ കുടുക്കാന്‍ ഇനി പ്രത്യേക സംഘം: കമ്മിഷണര്‍

തിരുവനന്തപുരം: മാല പിടിച്ചുപറി സംഘത്തെ ഉന്മൂലനം ചെയ്യാനായി ഒരു പ്രത്യേകസംഘത്തെ നിയോഗിച്ചതായി കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍ അറിയിച്ചു. നടക്കാന്‍ പാടില്ലാത്ത കാര്യമാണ് നഗരത്തില്‍ പട്ടാപ്പകല്‍ അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടാന്‍ ജാഗ്രത പുലര്‍ത്തിയ എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.



from mangalam.com http://bit.ly/2WNOjiC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages