വിവി രാജേഷിനു വേണ്ടി ബിജെപിയില്‍ ചേരിപ്പോര് ; സുരേന്ദ്രനും മുരളീധരനും തിരിച്ചെടുക്കണം ; കൃഷ്ണദാസ് പക്ഷത്തിന് കടുത്ത എതിര്‍പ്പ് ; അമിത്ഷായ്ക്ക് പരാതി നല്‍കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

വിവി രാജേഷിനു വേണ്ടി ബിജെപിയില്‍ ചേരിപ്പോര് ; സുരേന്ദ്രനും മുരളീധരനും തിരിച്ചെടുക്കണം ; കൃഷ്ണദാസ് പക്ഷത്തിന് കടുത്ത എതിര്‍പ്പ് ; അമിത്ഷായ്ക്ക് പരാതി നല്‍കും

തിരുവനന്തപുരം: താല്‍ക്കാലികമായി ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തിയിരക്കുന്ന സംസ്ഥാന സെക്രട്ടറി വി വി രാജേഷിന്റെ പേരില്‍ ബിജെപി സംസ്ഥാന ഘടകത്തില്‍ വിഭാഗീകത ശക്തമാകുന്നു. രാജേഷിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കെ സുരേന്ദ്രന്‍ അടക്കമുള്ള മുരളീധരപക്ഷം നിലയുറപ്പിച്ചപ്പോള്‍ ഈ ആവശ്യം ഉന്നയിച്ചതിന് എതിര്‍പക്ഷത്തിനെതിരേ അമിത്ഷായ്ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് കൃഷ്ണദാസ് പക്ഷമെന്നാണ് സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യ സീറ്റ് ലക്ഷ്യമിട്ട് ശക്തമായ തന്ത്രങ്ങളുമായി നീങ്ങുന്ന ബിജെപിയ്ക്ക് വലിയ തലവേദനയായി ഗ്രൂപ്പിസം മാറുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉള്‍പ്പെടെയുള്ളവരെ അഴിമതി ആരോപണ വിധേയരാക്കാന്‍ കാരണമായ മെഡിക്കല്‍ കോളേജ് വിവാദത്തില്‍ രേഖകള്‍ പുറത്തുവിട്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു രാജേഷിനെ ചുമതലകളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയത്.

എന്നാല്‍ കഴിഞ്ഞദിവസം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സീറ്റു ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ എത്തിയ റാംലാലു പങ്കെടുത്ത യോഗത്തില്‍ രാജേഷിനെ തിരിച്ചെടുക്കാന്‍ ഒരു പാര്‍ട്ടി സെക്രട്ടറിയായ കെ സുരേന്ദ്രന്‍ മുമ്പോട്ടു വെച്ച നിര്‍ദേശം എതിര്‍പക്ഷം ശക്തമായി എതിര്‍ക്കുകയായിരുന്നു. പങ്കെടുത്ത എല്ലാ സെക്രട്ടറിമാരും എതിര്‍ത്ത് ശബ്ദം ഉയര്‍ത്തിയതോടെ വിഷയം ഇപ്പോള്‍ ചര്‍ച്ചയ്ക്ക് എടുക്കുന്നില്ലെന്ന് രാംലാലു അറിയിക്കുകയായിരുന്നു. മുരളീധര ഗ്രൂപ്പിന്റെ വലിയ നേതാക്കളില്‍ ഒരാളായ രാജേഷിനെ വീണ്ടും ചുമതലകളിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ അമിത്ഷായ്ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് കൃഷ്ണദാസ് പക്ഷം.



from mangalam.com http://bit.ly/2RNL7j3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages