മുംബൈ: പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താൻ സർക്കാരിനും പ്രധാനമന്ത്രി ഇമ്രാൻഖാനുംവ്യക്തമായ പങ്കുണ്ടെന്ന്ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസാദുദ്ദീൻ ഒവൈസി. നിഷ്കളങ്കതയുടെ മുഖംമൂടിയഴിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തുവരണമെന്നുംആവശ്യപ്പെട്ടു. "നിങ്ങളാണ് ഇതിന് തുടക്കമിട്ടത്. ഇത് ആദ്യമായിട്ടല്ല. പഠാൻകോട്ട്, ഉറി, ഇപ്പോൾ പുൽവാമ. ഞങ്ങൾക്ക് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് പറയാനുള്ളത് നിങ്ങളുടെ നിഷ്കളങ്കതയുടെ മുഖം മൂടി അഴിച്ചുവെയ്ക്കണം.പുൽവാമയിലെ ഭീകരാക്രമണത്തിൽ പാകിസ്താന് വ്യക്തമായ പങ്കുണ്ട്. പാക് സർക്കാർ, സൈന്യം, ചാരസംഘടനയായ ഐ എസ് ഐ എന്നിവർക്കെല്ലാം വ്യക്തമായ പങ്കുണ്ട്."-ഒവൈസി പറഞ്ഞു.ഇന്ത്യയിലെ മുസ്ലിംകൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം പള്ളിയിൽ നിന്നുള്ള ബാങ്ക് വിളിയും അമ്പലങ്ങളിൽനിന്നുള്ള മണിമുഴക്കവും കേൾക്കുക തന്നെ ചെയ്യുമെന്നും പാകിസ്താൻ മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയ്ക്കെതിരേയും രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. പ്രവാചകൻ ഒരിക്കലും ഒരാളേയും കൊല്ലാൻ പറയുന്നില്ല. അങ്ങനെയാകുമ്പോൾ നിങ്ങൾ ജെയ്ഷെ മുഹമ്മദല്ല, ജെയ്ഷെ സാത്താനാണ്.മുഹമ്മദിന്റെ പടയാളികൾ ഒരിക്കലും ഒരാളുടേയും ജീവനെടുക്കില്ല, പകരം മനുഷ്യത്വമുള്ളവരായിരിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. Content Highlights:Drop your mask of innocence Asaduddin Owaisi tells Pakistan PM Imran Khan
from mathrubhumi.latestnews.rssfeed https://ift.tt/2Ix82Qk
via
IFTTT
No comments:
Post a Comment