തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മിഷണർ എൻ. വാസു. സുപ്രീംകോടതിയുടെ നിലവിലെ വിധി അംഗീകരിക്കുന്നുവെന്നാണ് കോടതിയിൽ പറഞ്ഞതെന്നും ഇതുസംബന്ധിച്ച് ബോർഡ് പ്രസിഡന്റ് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ദേവസ്വംബോർഡ് പ്രസിഡന്റ് അറിയാത്ത ഒരുകാര്യവും സുപ്രീംകോടതിയെ അറിയിച്ചിട്ടില്ല. കോടതിവിധി ബോർഡ് നേരത്തെ അംഗീകരിച്ചതാണെന്നും എൻ. വാസു വിശദമാക്കി. മണ്ഡല കാലത്തിന് മുൻപാണ് സാവകാശ ഹർജി നൽകിയത്. അതിനാൽ ഇനി വിധി നടപ്പാക്കാൻ സാവകാശം വേണമോയെന്ന് ബോർഡ് തീരുമാനിക്കണമെന്നും സുപ്രീംകോടതിയിലെ നടപടിക്രമങ്ങളിൽ ബോർഡ് പ്രസിഡന്റിന് ആശയക്കുഴപ്പം ഉണ്ടാകിനിടയായ സാഹചര്യം എന്താണെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികൾ മാത്രമാണ് കഴിഞ്ഞദിവസം സുപ്രീംകോടതി പരിഗണിച്ചതെന്നും ബോർഡിന്റെ സാവകാശ ഹർജി പരിഗണിച്ചിട്ടില്ലെന്നും എൻ. വാസു വിശദീകരിച്ചു. കഴിഞ്ഞദിവസം ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നു എന്നായിരുന്നു ദേവസ്വംബോർഡ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ദേവസ്വം ബോർഡിന്റെ ഈ നിലപാട് മാറ്റം വിവാദമായതോടെ ദേവസ്വംബോർഡ് പ്രസിഡന്റ് വിശദീകരണം തേടുകയും ചെയ്തിരുന്നു. Content Highlights: sabarimala women entry review petition hearing controversy, devaswom commissioner n vasu response
from mathrubhumi.latestnews.rssfeed http://bit.ly/2BkRSDB
via
IFTTT
No comments:
Post a Comment