തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ തള്ളി ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. ദേവസ്വം ബോര്‍ഡ് കോടതിയില്‍ നിലപാട് മാറ്റിയിട്ടില്ല. കോടതിവിധിയെ മാനിക്കുന്നു എന്നു മാത്രമാണ് കോടതിയില്‍ പറഞ്ഞത്.സുപ്രീം കോടതിയില്‍ അറിയിച്ച കാര്യങ്ങളെല്ലാം പ്രസിഡന്റിന് ബോധ്യമുള്ളതാണ്. ഇക്കാര്യത്തില്‍ പത്മകുമാര്‍ തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും എന്‍.വാസു അറിയിച്ചു.
സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ സാവകാശം വേണമോ എന്ന് ബോര്‍ഡ് ആണ് തീരുമാനിക്കേണ്ടത്. ബോര്‍ഡിന് ഇനിയും സാവകാശം തേടാവുന്നതാണ്. പ്രസിഡന്റിന് ആശയക്കുഴപ്പം ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവതി പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല നട അടച്ച് ശുദ്ധിക്രിയ ചെയ്തതില്‍ തന്ത്രി നല്‍കിയ വിശദീകരണം പരിശോധിച്ചില്ല. തന്ത്രി നല്‍കിയ കത്ത് ചോര്‍ന്നത് എങ്ങനെയാണെന്ന് അന്വേഷിക്കുന്നത് ഉചിതമാണ്. തന്ത്രി നല്‍കിയ കത്തിന്റെ പകര്‍പ്പ് തന്റെ കയ്യില്‍ മാത്രമല്ലായിരുന്നു ഉണ്ടായിരുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.
from mangalam.com http://bit.ly/2BiWF8P
via IFTTT
No comments:
Post a Comment