സിനിമാട്ടോഗ്രാഫ് ആക്ടിന് ഭേദഗതി വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം; സിനിമ ക്യാമറയില്‍ പകര്‍ത്തിയാല്‍ തടവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

സിനിമാട്ടോഗ്രാഫ് ആക്ടിന് ഭേദഗതി വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം; സിനിമ ക്യാമറയില്‍ പകര്‍ത്തിയാല്‍ തടവ്

വ്യാജ സിനിമാ നിര്‍മ്മാണവും പകര്‍പ്പവകാശ ലംഘനവും തടയുന്നതിനായി സിനിമാട്ടോഗ്രാഫ് ആക്ടിന് ഭേദഗതി വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. ഇതോടെ അനധികൃതമായി സിനിമ ക്യാമറയില്‍ പകര്‍ത്തുകയോ, പകര്‍പ്പുകളുണ്ടാക്കുകയോ ചെയ്താല്‍ ഇനി മൂന്ന് വര്‍ഷം തടവും പത്തു ലക്ഷം രൂപ പിഴയും അടയ്ക്കേണ്ടി വരും.

1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് ഭേദഗതിയ്ക്ക് ക്യാബിനറ്റ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന നിര്‍ദ്ദേശിച്ചിരിക്കുന്ന ഭേദഗതി പ്രകാരം, പകര്‍പ്പവകാശ ഉടമയുടെ 'എഴുതപെട്ട അധികാരപ്പെടുത്തല്‍' ഇല്ലാതെ ഏതെങ്കിലും വ്യക്തി റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒരു സിനിമ പകര്‍ത്തുകയോ, ഒരു സിനിമയുടെ പകര്‍പ്പ് മറ്റുള്ളവര്‍ക്ക് നല്‍കുകയോ, അല്ലെങ്കില്‍ അതിനു ശ്രമിക്കുകയോ; ഒരു സിനിമ പകര്‍ത്താനോ പകര്‍പ്പ് മറ്റുള്ളവര്‍ക്കു നല്കാന്‍ സഹായിക്കുകയോ ചെയ്താല്‍ അവര്‍ ശിക്ഷയ്ക്ക് വിധേയരാകും.

കേന്ദ്ര ബജറ്റില്‍ ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരുന്നു. പ്രസാര്‍ ഭാരതിയുടെ പ്രക്ഷേപണ അടിസ്ഥാനസൗകര്യവും, നെറ്റ്വര്‍ക്ക് വികസനത്തിനും വേണ്ടി ക്യാബിനറ്റ് 1054.52 കോടി രൂപ അനുവദിച്ചു.

മൊത്തം തുകയില്‍ 435.04 കോടി രൂപ ഓള്‍ ഇന്ത്യ റേഡിയോയുടെ സ്‌കീമുകള്‍ തുടരുന്നതിനു വേണ്ടിയും, 619.84 കോടി രൂപ ദൂരദര്‍ശന്‍ സ്‌കീമുകള്‍ തുടരുന്നതിനു വേണ്ടിയും നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.



from mangalam.com http://bit.ly/2GfkClx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages