കോട്ടയം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ എത്തിയ പുനഃപരിശോധനാ ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാടില്‍ ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് അതൃപ്തി. സംഭവത്തില്‍ ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയതായി പത്മകുമാര്‍ കോട്ടയത്ത് പ്രതികരിച്ചു. ബോര്‍ഡില്‍ പല തീരുമാനങ്ങളും പ്രസിഡന്റ അറിയാതെ എടുക്കുന്നതായി പത്മകുമാറിന് പരാതിയുണ്ട്.
സുപ്രീം കോടതിയില്‍ സാവകാശ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാനാണ് നേരത്തെ തീരുമാനിച്ചതും. എന്നാല്‍ എങ്ങനെയാണ് നിലപാട് മാറിയതെന്ന് തനിക്കറിയില്ല. ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിക്കട്ടെ. തന്നെ ഒറ്റതിരിഞ്ഞ് വേട്ടയാടിയിട്ട് കാര്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തോട് പ്രതികരിച്ചു.
അതേസമയം, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പത്മകുമാറിനെ നീക്കാനും സര്‍ക്കാര്‍ തലത്തില്‍ ശ്രമം തുടങ്ങിയെന്ന് സൂചനയുണ്ട്. പത്മകുമാര്‍ അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ദേവസ്വം കമ്മീഷണര്‍ എന്‍. വാസു മുഖേന സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയത്.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അധ്യക്ഷന്‍ എം.രാജഗോപാലന്‍ നായര്‍ക്കും നിലപാട് മാറ്റത്തില്‍ പങ്കുണ്ട്. ദേസ്വം കമ്മീഷണര്‍ എന്‍.വാസു വിരമിക്കുമ്പോള്‍ അദ്ദേഹത്തെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അധ്യക്ഷനാക്കിയേക്കും. പകരം രാജഗോപാലന്‍ നായരെ ദേവസ്വം ബോര്‍ഡ് അധ്യക്ഷനാക്കാനും നീക്കം നടക്കുന്നുണ്ട്.
ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റത്തെ തുടര്‍ന്ന് വിശ്വാസികളുടെ ഇന്ന് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങില്‍ നിന്നും പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു. കോട്ടയത്തുണ്ടായിട്ടും പ്രസിഡന്റ് ചടങ്ങിനെത്തിയില്ല. ബോര്‍ഡ് പ്രതിനിധികള്‍ വന്നാല്‍ തടയാന്‍ വിശ്വാസ സംരക്ഷണ സമിതി പ്രവര്‍ത്തകരും തയ്യാറെടുത്തിരുന്നു. കോട്ടയത്തെ ദേവസ്വം ബോര്‍ഡിന്റെ ഓഫീസില്‍ പ്രവര്‍ത്തകര്‍ റീത്ത്‌വച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ആയിരത്തിലേറെ ക്ഷേത്രങ്ങളുണ്ടെന്നും എല്ലായിടത്തും പോകാന്‍ തനിക്ക് കഴിയില്ലെന്നുമാണ് പത്മകുമാര്‍ പറഞ്ഞത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന് പ്രചരിപ്പിക്കുന്നവരാണ് വിശ്വാസത്തെ കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊടിയേറ്റിന് എത്തിയാല്‍ കൊടിയിറക്കുന്ന ചടങ്ങിനും എത്തണമെന്ന വിശ്വാസമുള്ളതിനാല്‍ രണ്ടു ദിവസവും എത്തുന്നതിനുള്ള അസൗകര്യം മൂലമാണ് ഇന്ന് എത്താതിരുന്നത് എന്നാണ് പത്മകുമാര്‍ അറിയിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
from mangalam.com http://bit.ly/2Df3LLH
via IFTTT
No comments:
Post a Comment