തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തിയ ഹർത്താലിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി പ്രവീൺ പിടിയിലായി. തമ്പാനൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആർ.എസ്.എസ് ജില്ലാ പ്രചാരകാണ് പ്രവീൺ. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്യാനായത്. പോലീസ് സ്റ്റേഷൻ ആക്രമണത്തിലെ മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായില്ല എന്ന് പോലീസിന് നേരെ കടുത്ത വിമർശനമുയർന്നു. ഒളിവിൽ കഴിയുന്ന പ്രവീണിനെ പിടികൂടാനായി പ്രത്യേക സംഘങ്ങളായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെ ഇയാൾ ഞായറാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തുമെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഹർത്താലിനിടെ സി.പി.എം - ബി.ജെ.പി സംഘർഷമുണ്ടായതിനിടെയാണ് പോലീസ് സ്റ്റേഷനിലേക്ക് പ്രവീൺ നാലു തവണ ബോംബെറിഞ്ഞത്. ഇയാളെ പിടികൂടാൻ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. പ്രവീൺ ബോംബെറിയുന്ന ദൃശ്യം സി.സി.ടി.വിയിൽ നിന്ന് ലഭിച്ചിരുന്നു. ഇതാണ് കേസിൽ പ്രധാന തെളിവായത്. Content highlights:Nedumangad Police station attack prime accused arrested
from mathrubhumi.latestnews.rssfeed http://bit.ly/2MQVulG
via
IFTTT
No comments:
Post a Comment