തിരുവനന്തപുരം: കാസർഗോഡു നിന്നുള്ള എൻഡോസൾഫാൻ ദുരിത ബാധിതർ തിരുവനന്തപുരത്ത് നടത്തുന്ന സമരം ഉത്തുതീർക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഉച്ചക്ക് നേതാക്കളുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താൻ സന്നദ്ദത അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വ്യക്തമായ ഉറപ്പ് ലഭിച്ചാൽ മാത്രമേ സമരത്തിൽ നിന്നും പിൻമാറുകയുള്ളൂ എന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. എൻഡോസൾഫാൻ ബാധിതരുടെ എട്ട് കുടുംബങ്ങൾ സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും സർക്കാർ നിലപാടിൽ നിന്ന് പിന്നോട്ട് പോകാതെ വന്നതോടെയാണ് രാവിലെ ക്ലിഫ് ഹൗസിലേക്ക് സങ്കടമാർച്ച് നടത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് നേതാക്കളെ ചർച്ചക്ക് സന്നദ്ദത അറിയിച്ചപ്പോഴേക്കും മാർച്ച് തുടങ്ങിയിരുന്നു. വി.എം സുധീരൻ അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ രാവിലെ മുതൽ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ ഇവർ കുത്തിയിരുന്നു പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്താൻ ശ്രമിക്കുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. 1905 പേർ എൻഡോസൾഫാൻ ദുരിതം പേറുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ നഷ്ടപരിഹാരവും മറ്റും നൽകാൻ സർക്കാർ പട്ടികയിൽ നിലവിൽ 364 പേരെ മാത്രമേ പരിഗണിച്ചിട്ടുള്ളൂ. 11 പഞ്ചായത്തുകളിലുള്ളവരെ മാത്രമേ സർക്കാർ പരിഗണിക്കുന്നുള്ളൂവെന്നും പരിസരപ്രദേശങ്ങളിലുള്ളവരുടെ ദുരിതം കൂടി സർക്കാർ കാണണമെന്നുമാണ് സമരസമിതിയുടെ ഒരു ആവശ്യം. അതിനിടെ ദുരിതബാധിതരായ കുട്ടികളെ പ്രദർശിപ്പിച്ച് സമരം നടത്തുന്നത് ശരിയല്ലെന്നും അതിന് പിന്നിൽ എന്താണെന്ന് അറിയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു. Content Highlights:Chief Minister will discuss with Endosulfan victims
from mathrubhumi.latestnews.rssfeed http://bit.ly/2D7WY6B
via
IFTTT
No comments:
Post a Comment