പാൽഘർ: ഭൂചലനമുണ്ടായതിനെ തുടർന്ന് മഹാരാഷ്ട്രയിലെ പാൽഘറിൽ പെൺകുട്ടി വീണു മരിച്ചു. കമ്പനങ്ങളെ തുടർന്ന് പരിഭ്രാന്തരായി ആളുകൾ വീടുകളിൽ നിന്നിറങ്ങി ഓടുന്നതിനിടെയാണ് രണ്ടുവയസുകാരിയായ വൈഭവി രമേശ് ഭുയാൽ വീണ് മരിച്ചത്. വീഴ്ചയ്ക്കിടെ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. വീടുകളുടെ ചുമരുകൾ തകരുകയും വിള്ളലുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് റിക്ടർ സ്കെയിലിൽ 3 മുതൽ 4.1 വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്. ആറ് തവണ ഭൂകമ്പമുണ്ടായതായാണ് റിപ്പോർട്ട്. രാവിലെ 6.58, 10.03, 10.29 ഉച്ചയ്ക്ക് 2.06, 3.53, 4.57 എന്നീ സമയങ്ങളിലാണ് പ്രകമ്പനങ്ങൾ രേഖപ്പെടുത്തിയത്. 2018 നവംബർ മുതൽ ഈ മേഖലയിൽ ചെറിയ ചലനങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ധസംഘം പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു. Content Highlights: Amid Earthquake Panic In Maharashtras Town, Girl, 2, Dies After Falling
from mathrubhumi.latestnews.rssfeed http://bit.ly/2RAGskN
via
IFTTT
No comments:
Post a Comment