ന്യൂഡൽഹി: രാജ്യംഒന്നായി പൊരുതി ഒറ്റക്കെട്ടായി ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്താകമാനമുള്ള ബിജെപി ബൂത്ത് തല പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ കർത്തവ്യവും പ്രവർത്തനവും എന്താകട്ടെ, ഇന്ത്യയെ ഉയരങ്ങളിലേക്ക് എത്തിക്കാൻ കഠിനമായി പ്രവർത്തിക്കുക. ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കും. ഒന്നിച്ച് പ്രവർത്തിക്കും. രാജ്യം ഒന്നായി വളരും. ഇന്ത്യ ഒന്നായി പ്രവർത്തിക്കും. രാജ്യം ഒറ്റക്കെട്ടായി വിജയിക്കും. ശത്രുക്കൾക്ക് നമ്മെ ഭയപ്പെടുത്താനാവില്ല. നമ്മുടെ സൈനികരുടെ മനോധൈര്യം ദുർബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. നമ്മുടെ ശത്രുക്കൾ നമുക്ക് നേർക്ക് വിരൽ ചൂണ്ടുന്നില്ലെന്ന് നാം ഉറപ്പാക്കണം. ഇന്ത്യക്കെതിരെ പ്രവർത്തിക്കാൻ ശത്രു ഭീകരരെ പിന്തുണക്കുന്നു. ഇന്ത്യയുടെ പുരോഗതി തടഞ്ഞ് നിർത്തുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാൽ നമ്മൾ എല്ലാവരും ഒരുമിച്ച് നിൽക്കുകയും ഐക്യത്തോടെ നിലകൊണ്ട് നമ്മുടെ സൈനികർക്ക് കരുത്ത് നൽകുകയും വേണം. എന്ത് തന്നെ ആയാലും നമ്മുടെ പുരോഗതിക്കും പ്രവർത്തനങ്ങൾക്കുംഒരു കോട്ടവും തട്ടില്ലെന്ന് ഉറപ്പ് വരുത്തണം. ഇന്ന് ഇന്ത്യയിലെ യുവാക്കൾ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടെത്തിക്കാൻ നിശ്ചയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ പിടിയിലുള്ള വ്യോമസേനാ പൈലറ്റ് അഭിനന്ദന്റെ മോചനത്തിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ പ്രധാനമന്ത്രി പാർട്ടി പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഇത് വകവെക്കാതെയാണ് മോദി ബിജെപി ബൂത്ത് പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചത്. Content Highlights:India Will Stand As One, India Will Work As One, Says PM Modi
from mathrubhumi.latestnews.rssfeed https://ift.tt/2Nxp6Vj
via
IFTTT
No comments:
Post a Comment