തൊടുപുഴ: കൊട്ടക്കമ്പൂർ ഭൂമി വിവാദത്തിൽ ജോയ്സ് ജോർജ് എം.പിക്ക് നോട്ടീസ്. ദേവികുളം സബ് കളക്ടർ ഡോ. രേണുരാജ് ഐ.എ.എസാണ് ജോയ്സ് ജോർജ് എം.പിക്ക് നോട്ടീസ് നൽകിയത്. ഭൂമിയുടെ രേഖകൾ സഹിതം മാർച്ച് ഏഴിന് ഹാജരാകണമെന്നാണ് സബ് കളക്ടർ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവുള്ളതിനാൽ ജോയ്സ് ജോർജ് എം.പി. നേരിട്ട് ഹാജരായേക്കില്ല. അഭിഭാഷകൻ മുഖേനയായിരിക്കും അദ്ദേഹം രേഖകൾ ഹാജരാക്കുക. കൊട്ടക്കമ്പൂർ ഭൂമി വിവാദത്തിൽ ജനുവരി പത്തിന് എം.പിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതിയിൽനിന്ന് ഒരുമാസത്തെ സ്റ്റേ വാങ്ങിയിരുന്നു. ഹൈക്കോടതി അനുവദിച്ച സ്റ്റേ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സബ് കളക്ടർ വീണ്ടും നോട്ടീസ് നൽകിയത്. ഇടുക്കി കൊട്ടക്കമ്പൂരിൽ ജോയ്സ് ജോർജ് എം.പി കൈവശം വച്ചിരിക്കുന്ന ഭൂമിയെ സംബന്ധിച്ചാണ് നേരത്തെ വിവാദം ഉടലെടുത്തത്. ഭൂമിയുടെ രേഖകൾ കൃത്യമല്ലെന്ന് കാണിച്ച് മുൻ ദേവികുളം സബ് കളക്ടർ വി.ആർ. പ്രേംകുമാർ ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു. ഇതിനെതിരേ എം.പി. പരാതി നൽകുകയും പിന്നീട് ജില്ലാ കളക്ടർ സബ് കളക്ടറുടെ നടപടി മരവിപ്പിക്കുകയും ചെയ്തു. തുടർന്ന് ഭൂമിയുടെ തുടക്കംമുതലുള്ള എല്ലാ രേഖകളുമായി കഴിഞ്ഞ വർഷം ജൂലായിൽ ഹാജരാകാൻ നിർദേശം നൽകി. ഇതിനെതിരേ ജോയ്സ് ജോർജ് ലാൻഡ് റവന്യൂ കമ്മിഷണറെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടർന്ന് ജനുവരി പത്തിന് സബ് കളക്ടർ വീണ്ടും നോട്ടീസ് നൽകുകയും ഇതിനെതിരേ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയുമായിരുന്നു. Content Highlights:kottakambur land controversy; devikulam sub collector renuraj ias given notice to joyce george mp
from mathrubhumi.latestnews.rssfeed https://ift.tt/2GQWaY6
via
IFTTT
No comments:
Post a Comment