ന്യൂഡൽഹി: ആരാധനാലയങ്ങളിൽ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ലെന്നും പ്രാർത്ഥിക്കാനാണെന്നും, പ്രാർഥിക്കാൻ എത്തുന്ന ആൾ പ്രതിഷ്ഠയുടെ സ്വഭാവം അംഗീകരിക്കണമെന്നും അഭിഭാഷകൻ വി.ഗിരി സുപ്രീംകോടതിയിൽ. മതപരമായ കാര്യങ്ങളിൽ തന്ത്രിക്ക് പ്രത്യേക അവകാശമുണ്ടെന്നും യുവതീപ്രവേശന വിലക്ക് മതാചാരത്തിന്റെ അവിഭാജ്യ ഘടകമെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. യുവതീപ്രവേശന വിലക്കിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ല. തൊട്ടുകൂടായ്മ സംബന്ധിച്ച കാര്യങ്ങളിൽ ജെ ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങൾ വലിയ പ്രത്യാഘാതം ഉണ്ടാക്കിയെന്നും ഗിരി പറഞ്ഞു. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കാരണമാണ് യുവതി പ്രവേശന വിലക്ക്. തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയല്ല. ശബരിമല തന്ത്രിക്ക് വേണ്ടിയാണ് വി.ഗിരി സുപ്രീംകോടതിയിൽ ഹാജരായത്. Content Highlights:Sabarimala Women Entry V Giri On Court
from mathrubhumi.latestnews.rssfeed http://bit.ly/2SbbFQu
via
IFTTT
No comments:
Post a Comment