ധീരജവാൻ വസന്തകുമാര്‍ വീട്ടില്‍ വന്ന് മടങ്ങിപ്പോയത് ഒരാഴ്ച മുമ്പ്, ഇനിയുള്ള വരവില്‍ മടക്കമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

ധീരജവാൻ വസന്തകുമാര്‍ വീട്ടില്‍ വന്ന് മടങ്ങിപ്പോയത് ഒരാഴ്ച മുമ്പ്, ഇനിയുള്ള വരവില്‍ മടക്കമില്ല

കൽപ്പറ്റ:വ്യാഴാഴ്ച പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വി.വി വസന്തകുമാറിന്റെ(42) മരണവിവരം വീട്ടുകാരെ തേടിയെത്തുന്നത് വസന്തകുമാർവീട്ടിൽ നിന്ന്മടങ്ങി ഒരാഴ്ച തികയും മുമ്പ്. പത്ത് ദിവസത്തെ അവധിക്ക് ലക്കിടിയിലെ കുന്നത്തിടവക വാഴക്കണ്ടി വീട്ടിൽ എത്തിയ വസന്തകുമാർ ഫെബ്രുവരി 9 നാണ് ജമ്മുകശ്മീരിലേക്ക് തിരികെ പോയത്. കഴിഞ്ഞ 18 വർഷമായി സൈനികസേവനം ചെയ്യുന്ന വസന്തകുമാർ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ടബറ്റാലിയൻ മാറ്റത്തെ തുടർന്നാണ് ശ്രീനഗറിലെത്തുന്നത്. ഇത്രയും കാലം പഞ്ചാബിലായിരുന്നു. എന്നാൽ ബറ്റാലിയൻ മാറ്റത്തെ തുടർന്ന്ഒരാഴ്ച അവധി ലഭിച്ച് നാട്ടിലെത്തി. പിന്നീട് ഫബ്രുവരി 9നാണ് മടങ്ങുന്നത്.82ാം ബറ്റാലിയൻ അംഗമായാണ് വസന്തകുമാർ ശ്രീനഗറിലെത്തുന്നത്.. രണ്ട് വർഷംകൂടി കഴിഞ്ഞ് വിരമിക്കാനിരിക്കെയാണ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിക്കുന്നത്. ജില്ലാ ഭരണകൂടംഔദ്യോഗികമായി മരണവിവരം വീട്ടുകാരെഅറിയിച്ചിട്ടില്ലെങ്കിലും വസന്തകുമാർ ഇനിയില്ലെന്ന് വീട്ടുകാർ അറിഞ്ഞു കഴിഞ്ഞു. ഇന്നലെ സൈന്യത്തിൽ നിന്നുള്ള ഫോൺ സന്ദേശം വീട്ടുകാരെ തേടിയെത്തിയിരുന്നു. അഞ്ച്മണിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം വീട്ടുകാർക്ക്ലഭിക്കുന്നത്. മൃതദേഹം ഇന്ന് കരിപ്പൂർ വിമാനത്താവളത്തിലെന്നുമെന്നാണ് വിവരം. അമ്മ: ശാന്ത, അച്ഛൻ: പരേതനായ വാസുദേവൻ, ഭാര്യ: ഷീന(പൂക്കോട് വെറ്രറിനറി കോളേജ് താത്ക്കാലിക ജീവനക്കാരിയാണ്), സഹോദരി: വസുമിത. മൂന്നാം ക്ലാസ്സ് വിദ്യാർഥിനിയായഅനാമിക, യുകെജി വിദ്യാർഥിയായ അമർദീപ് എന്നിവർ മക്കളാണ്. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് വ്യാഴാഴ്ച പുൽവാമയിലുണ്ടാവുന്നത്. വസന്തകുമാർ ഉൾപ്പെടെ 44 സി.ആർ.പി.എഫ്. ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരർ ചാവേറാക്രമണം നടത്തുകയായിരുന്നു. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്. content highlights:Martyr VV Vasanthakumar Wayanad lakkidi family details


from mathrubhumi.latestnews.rssfeed http://bit.ly/2X1e6nr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages