ഒരു മകനെ ബലി നല്‍കി,അടുത്തവനെയും നല്‍കാന്‍ തയ്യാര്‍; പാകിസ്താന് ചുട്ടമറുപടി നല്‍കണം-ജവാന്റെ പിതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

ഒരു മകനെ ബലി നല്‍കി,അടുത്തവനെയും നല്‍കാന്‍ തയ്യാര്‍; പാകിസ്താന് ചുട്ടമറുപടി നല്‍കണം-ജവാന്റെ പിതാവ്

"ഭാരതാംബയ്ക്കായിഒരു മകനെ ഞാൻ ബലിനൽകി. അടുത്ത മകനെയും ഞാൻ പോരാടാൻ അയക്കും. ഭാരത മാതാവിനു വേണ്ടി അവനെയും സമർപ്പിക്കാൻ ഞാനൊരുക്കമാണ്. പക്ഷെ പാകിസ്താന് ചുട്ടമറുപടി നൽകണം"- ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുടെ ചാവറാക്രമണത്തിനിടെ വീരമൃത്യു വരിച്ച രത്തൻ ഠാക്കൂർ എന്ന ജവാന്റെ പിതാവിന്റെ വാക്കുകളാണിത്. ബിഹാറിലെ ഭഗൽപുർ സ്വദേശിയാണ് രത്തൻ. CRPF Personnel Ratan Thakurs (who lost his life in #PulwamaTerrorAttack ) father in Bhagalpur: I have sacrificed a son in Mother Indias service, I will send my other son as well to fight, ready to give him up for Mother India, but Pakistan must be given a befitting reply.#Bihar pic.twitter.com/rI6cM38Agh — ANI (@ANI) February 15, 2019 വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആർ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരർ ആക്രമണം നടത്തിയത്. സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപിയോ സി ആർ പി എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2547 ജവാന്മാരാണ് സൈനികവ്യൂഹത്തിലുണ്ടായിരുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം നാൽപ്പത്തിനാല് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇവരിൽ വയനാട് സ്വദേശി വി വി വസന്തകുമാറും ഉൾപ്പെടുന്നു. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു വ്യാഴാഴ്ചത്തേത്. പാകിസ്താൻ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കശ്മീർ സ്വദേശിയായ ആദിൽ അഹമ്മദ് ദർ ആണ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപിയോ ഓടിച്ചുകയറ്റിയത്. content highlights:response of crpf man killed in pulwama terror attack , pulwama terror attack, crpf


from mathrubhumi.latestnews.rssfeed http://bit.ly/2SREv7T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages