വാഗ്ദാനം ചെയ്ത മഞ്ജുവാര്യരുടെ വീടെവിടെ ? വയനാട് പരക്കുനി കോളനിക്കാര്‍ ചോദിക്കുന്നു ; നടിയുടെ തൃശൂരിലെ വീടിന് മുന്നില്‍ കുടില്‍കെട്ടി സമരം നടത്താന്‍ ആദിവാസികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

വാഗ്ദാനം ചെയ്ത മഞ്ജുവാര്യരുടെ വീടെവിടെ ? വയനാട് പരക്കുനി കോളനിക്കാര്‍ ചോദിക്കുന്നു ; നടിയുടെ തൃശൂരിലെ വീടിന് മുന്നില്‍ കുടില്‍കെട്ടി സമരം നടത്താന്‍ ആദിവാസികള്‍

വയനാട്: വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന് ആരോപിച്ച് നടി മഞ്ജു വാര്യര്‍ക്കെതിരേ ആദിവാസി സംഘടന സമരവുമായി നടിയുടെ വീട്ടിലേക്ക്. വഞ്ചനക്കെതിരെ ഫെബ്രുവരി 13നു നടിയുടെ തൃശൂരിലെ വീടിനുമുന്നിൽ കുടിൽകെട്ടി സമരം നടത്തുമെന്ന് ആദിവാസികൾ പറഞ്ഞു. വയനാട് പരക്കുനി കോളനിയിലെ 57 ആദിവാസി കുടംബങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

പ്രളയത്തിന് മുൻപ് വയനാട്ടിലെ പനമരം പൊയിൽ കോളനിയിലെ വീടില്ലാത്ത കോളനി നിവാസികൾക്ക് മഞ്ജു വാരിയർ ഫൗണ്ടേഷൻ വാഗ്ദാനം ചെയ്ത വീട് ഇരുവരെ യാഥാർത്ഥ്യമാക്കാത്തതിലാണ് പ്രതിഷേധം. മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നതിനാല്‍ ഇവര്‍ക്ക് സര്‍ക്കാരിന്റെ മറ്റ് പദ്ധതികള്‍ പ്രകാരമുള്ള ഗുണഭോക്താക്കളാകാനും തടസ്സം നേരിടുന്നു. മഞ്ജുവിന്റെ വക വീട് കിട്ടാതെയും സര്‍ക്കാര്‍ സഹായങ്ങള്‍ തിരസ്ക്കരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മഞ്ജുവിന്റെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്നാണ് ഭീഷണി.

ഒന്നര വര്‍ഷം മുൻപാണ് വീട് വാഗ്ദാനവുമായി മ‍ഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്. വാദ്ഗാനം വന്നതോടെ ആദിവാസികള്‍ക്ക് വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ പദ്ധതികളിലൊന്നും ഇവരെ പെടുത്തുന്നില്ല. എന്നാല്‍ ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ പദ്ധതി പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം. മഞ്ജു ഞങ്ങള്‍ അറിയാതെ എങ്ങിനെ ഞങ്ങളെ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കിയെന്നും മഞ്ജുവിനോട് ആരാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ഇവര്‍ ചോദിക്കുന്നു.

നേരത്തേ പദ്ധതിയുടെ ഭാഗമായി വീട് നോക്കുകയും എഗ്രിമെന്റും വെച്ചതിനും ശേഷമാണ് ഈ കാലതാമസം നേരിടുന്നത്. ഇതോടെ സര്‍ക്കാരില്‍ നിന്ന് വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ അപേക്ഷ നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ആദിവാസികോളനിയിലുള്ളവര്‍. അപേക്ഷയുമായി എത്തുന്നവരോട് നിങ്ങള്‍ മഞ്ജുവാര്യരുടെ വീട് നിര്‍മ്മാണ പദ്ധതിയില്‍ അംഗമായിരിക്കുന്നതിനാല്‍ സര്‍ക്കാരി​ന്റെ സഹായം എന്തിനാണ് എന്ന് അധികാരികള്‍ ചോദിക്കുന്നു. ഈ സാഹചര്യത്തിലാണ് ആദിവാസികൾ പരസ്യമായി പ്രതിഷേധിക്കാൻ ഒരുങ്ങന്നത്.



from mangalam.com http://bit.ly/2RUXZnE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages