ചേര്‍ത്തല: കന്നി ഓട്ടത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസ് വഴിയില്‍ കിടന്നു. ചാര്‍ജ് തീര്‍ന്നതാണ് ബസ് വഴിയില്‍ കിടക്കാന്‍ കാരണം. ചാര്‍ജ് തീര്‍ന്നത് ട്രാഫിക് ബ്ലോക്ക് കാരണമാണെന്നാണ് ബസിലെ കണ്ടക്ടര്‍ ഫാത്തിമ പറഞ്ഞത്. തിരുവനന്തപുരം മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരുന്നു. മുമ്പ് പുറപ്പെട്ട് മറ്റ് ഇലക്ട്രിക് ബസുകള്‍ കൃത്യസമയത്ത് എത്തിച്ചേര്‍ന്നെന്ന് ഫാത്തിമ പറയുന്നു.
യാത്രക്കാര്‍ക്ക് ആദ്യയാത്രയില്‍ ബുദ്ധിമുട്ട് ഉണ്ടായി. എന്നാല്‍ ഏറെ താമസിക്കാതെ തന്നെ യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിടാന്‍ സാധിച്ചെന്ന് ഫാത്തിമ വ്യക്തമാക്കി. ആദ്യ യാത്രയാണ് ഇനി അടുത്ത ഡിപ്പോയില്‍ നിന്ന് ആളുകള്‍ എത്തി വേണം വണ്ടി ഗതാഗത സജ്ജമാക്കാനെന്ന് ഫാത്തിമ പറഞ്ഞു.
ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ ആദ്യഘട്ടത്തില്‍ ഇന്ന് മുതല്‍ പത്ത് ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസാണ് ആരംഭിച്ചത്. നേരത്തെ തിരുവനന്തപുരം നഗരത്തിലെ എല്ലാ കെഎസ്ആര്‍ടിസി സര്‍വ്വീസുകളും ഇലക്ട്രിക് ബസ്സിലേക്ക് മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
from mangalam.com https://ift.tt/2GJoziD
via IFTTT
No comments:
Post a Comment