തൊടുപുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യവും സന്നദ്ധതയും പരസ്യമാക്കി പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റുകള്‍ വേണം. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണം. ഇക്കാര്യം താന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍പ് ഒരിക്കല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ രാജീവ് ഗാന്ധി മരണപ്പെട്ട സാഹചര്യത്തില്‍ ആ തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടു. ലോക്‌സഭയിലേക്ക് പോയാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ട്.
ലോക്‌സഭയിലേക്ക് പോയാല്‍ തൊടുപുഴ അനാഥമാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ഒരിക്കലുമുണ്ടാവില്ലെന്നായിരുന്നു ജോസഫിന്റെ മറുപടി. കശ്മീര്‍- കന്യാകുമാരി ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ ആദ്യമായി ആവശ്യമുന്നയിച്ചത് താനാണ്. അതിന്റെ ആദ്യപടി മുംബൈ-കന്യാകുമാരി പ്രധാനമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു.
കോട്ടയത്ത് മത്സരിക്കാനും തയ്യാറാണ്. എന്‍.എസ്.എസിന്റെ പിന്തുണ കിട്ടുമോ എന്ന ചോദ്യത്തിന് ചങ്ങനാശേരി കോട്ടയത്തല്ല, എന്‍.എസ്.എസുമായി നല്ല സൃഹദത്തിലാണ് എന്നായിരുന്നു ജോസഫിന്റെ മറുപടി.
പാര്‍ട്ടിക്ക് കോട്ടയം മണ്ഡലം മാത്രം കിട്ടിയാലും അവിടെ മത്സരിക്കാനുള്ള സന്നദ്ധതയാണ് ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയാകണമെന്ന ആഗ്രഹം ജോസഫിനുണ്ട്. ഇതേ ആഗ്രഹം ജോസ് കെ.മാണിക്കുമുണ്ട്. ഇരുവരും പാര്‍ലമെന്റില്‍ എത്തുന്ന സാഹചര്യമുണ്ടായാല്‍ പാര്‍ട്ടി പാര്‍ലമെന്ററി നേതാവ് ആരാകുമെന്ന തര്‍ക്കവും ഉണ്ടാകാനിടയുണ്ട്. ഈ സാഹചര്യത്തില്‍ ജോസഫ് മത്സരിക്കുന്നതിനെ എങ്ങനെയും എതിര്‍ക്കാനുള്ള നീക്കമായിരിക്കും മാണിയുടെ ഭാഗത്തുനിന്നുണ്ടാകുക.
from mangalam.com https://ift.tt/2H5uLRv
via IFTTT
No comments:
Post a Comment