ഇസ്‌ലാമികരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ ഇന്ത്യയ്ക്കും ക്ഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

ഇസ്‌ലാമികരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ ഇന്ത്യയ്ക്കും ക്ഷണം

ന്യൂഡല്‍ഹി: ഇസ്‌ലാമിക രാഷ്ട്ര സംഘടനയുടെ (ഒ.ഐ.സി.-ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍) 46-ാം സമ്മേളനത്തിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം. ആദ്യമായാണ് ഒ.ഐ.സി. സമ്മേളനത്തില്‍ നിരീക്ഷകരാജ്യമായി ഇന്ത്യയെ ക്ഷണിക്കുന്നത്. മാര്‍ച്ച് ഒന്ന്, രണ്ട്‌ തീയതികളില്‍ അബുദാബിയില്‍ നടക്കുന്ന സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുക്കും. 56 അംഗരാഷ്ട്രങ്ങളും അഞ്ച്‌ നിരീക്ഷകരാജ്യങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി ബന്ധത്തിനപ്പുറം, ഇന്ത്യയുമായി ബഹുരാഷ്ട്ര-അന്താരാഷ്ട്രതലത്തില്‍ ശരിയായ സൗഹൃദം ഊട്ടിയുറപ്പിക്കാൻ യു.എ.ഇ. നേതൃത്വം പ്രകടിപ്പിക്കുന്ന ആഗ്രഹമായാണ് ക്ഷണത്തെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. “ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള തന്ത്രപരവും സമഗ്രവുമായ സഹകരണത്തില്‍ ഒരു നാഴികക്കല്ലാണ് ക്ഷണം. ഇന്ത്യയിലെ 18.5 കോടി മുസ്‌ലിങ്ങള്‍ക്കും രാജ്യത്തിന്റെ ബഹുസ്വരതയ്ക്കായി അവര്‍ നല്‍കിയ സംഭാവനകള്‍ക്കും ലഭിക്കുന്ന അംഗീകാരമാണിത്. ഇസ്‌ലാമിക ലോകത്തിനായി ഇന്ത്യ നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരം കൂടിയായി ഇതിനെ കാണണം. ക്ഷണം സ്വീകരിച്ച് ഒ.ഐ.സി.യുടെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ ഇന്ത്യയ്ക്ക് അതിയായ സന്തോഷമുണ്ട്. യു.എ.ഇ. സര്‍ക്കാരിന് ഇക്കാര്യത്തിൽ നന്ദി രേഖപ്പെടുത്തുന്നു”- പ്രസ്താവനയില്‍ പറയുന്നു. ‘ഇസ്‌ലാമിക സഹകരണത്തിന്റെ അമ്പത് വര്‍ഷങ്ങള്‍: അഭിവൃദ്ധിക്കും വികസനത്തിനുംവേണ്ടിയുള്ള ദിശാവലംബം’ എന്നതാണ് ഇത്തവണത്തെ സമ്മേളന വിഷയം. ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷി ബന്ധം ഇരുരാജ്യങ്ങളിലെയും ഉന്നതനേതൃത്വത്തിന്റെ പരസ്പര സന്ദര്‍ശനത്തിന്റെ ഫലമായി അടുത്തിടെ മെച്ചപ്പെട്ടിട്ടുണ്ട്. 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ. സന്ദര്‍ശനം ചരിത്രപരമായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2NsLqj6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages