തിരുവനന്തപുരം: ദേവികുളം സബ് കളക്ടർ രേണുരാജിനെ അധിക്ഷേപിച്ച് സംസാരിച്ച എസ്. രാജേന്ദ്രൻ എം.എൽ.എക്കെതിരേ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തു. വനിതാ ഉദ്യോഗസ്ഥയെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയായാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞദിവസം മൂന്നാറിലെ അനധികൃത നിർമാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുൻപിൽവച്ചാണ് എസ്. രാജേന്ദ്രൻ എം.എൽ.എ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചത്. സബ് കളക്ടർ ബുദ്ധിയില്ലാത്തവളാണെന്നും വെറും ഐ.എ.എസ്. കിട്ടിയെന്നും പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു എന്നുമായിരുന്നു എം.എൽ.എയുടെ വിവാദ പരാമർശം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് വാർത്തയാവുകയും ചെയ്തു. ഇതോടെ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട എം.എൽ.എ. പിന്നീട് ഖേദംപ്രകടിപ്പിച്ചിരുന്നു. അതിനിടെ മൂന്നാർ പഞ്ചായത്തിലെ കൈയേറ്റം സംബന്ധിച്ച് കോടതിയിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട് സബ് കളക്ടർ എ.ജിക്ക് കൈമാറിയിരുന്നു. അനധികൃത നിർമാണം കോടതി വിധിയുടെ ലംഘനമാണെന്നും നിർമാണം തടഞ്ഞത് കോടതിയലക്ഷ്യ നടപടിയായി കാണണമെന്നും സബ് കളക്ടർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ സാന്നിധ്യത്തിലാണ്ഉദ്യോഗസ്ഥരെ തടഞ്ഞതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, എം.എൽ.എ. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച കാര്യം സബ് കളക്ടർ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നില്ല. എന്നാൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. Content Highlights:renu raj ias controversy; state women commission registered case against s rajendran mla
from mathrubhumi.latestnews.rssfeed http://bit.ly/2BqLNFJ
via
IFTTT
No comments:
Post a Comment