ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം: പി.ജയരാജനെതിരെ കൊലക്കുറ്റം, ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം: പി.ജയരാജനെതിരെ കൊലക്കുറ്റം, ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റം

തലശ്ശേരി:എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. 302, 120 ബി എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങൾ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്. കേസിന്റെ ആദ്യ ഘട്ടത്തിൽ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാർട്ടിക്കാർ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാൻ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്. എന്നാൽ സിബിഐ നടത്തിയ തുടരന്വേഷണത്തൊടുവിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നൽകിയത്. മാധ്യമപ്രവർത്തകർ അടക്കമുള്ളവരിൽ നിന്നും സിബിഐ മൊഴി എടുത്തിരുന്നു. 2016 ലാണ് ഷുക്കൂർ വധക്കേസ് സിബിഐക്ക് വിട്ടത്. കൊലപാതകം നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പി.ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടായി. അതിന് പിന്നാലെ ചെറിയ കലാപങ്ങൾ പലയിടങ്ങളിലായി നടന്നു. അതിനിടയിലാണ് എംഎസ്എഫ് പ്രവർത്തകനായ ഷുക്കൂർ കൊല്ലപ്പെടുന്നത്. ഷുക്കൂറിനെ പിടികൂടുകയും അദ്ദേഹത്തിന്റെ ഫോട്ടോ മൊബൈലിൽ കൂടി അയച്ച് നൽകി ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ഉറപ്പാക്കി കൊലനടത്തി എന്നാണ് കേസ്. ആശുപത്രിയിൽ വച്ച് ഗൂഢാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലോ, വടകരയിലോ ജയരാജൻ മത്സരിച്ചേക്കും എന്ന റിപ്പോർട്ടുകൾക്കിടയിൽ കുറ്റപത്രം വന്നതോടെ സിപിഎമ്മും പ്രതിരോധത്തിലാകും. Content Highlights:Shukoor case: CBI books murder charges against P Jayarajan


from mathrubhumi.latestnews.rssfeed http://bit.ly/2SF0O0J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages