അഴിമതി എന്ന പാപം ചെയ്യരുതെന്ന് അമ്മ പറഞ്ഞു; ഏറെ സ്വാധീനിച്ച ഉപദേശം വെളിപ്പെടുത്തി നരേന്ദ്രമോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

അഴിമതി എന്ന പാപം ചെയ്യരുതെന്ന് അമ്മ പറഞ്ഞു; ഏറെ സ്വാധീനിച്ച ഉപദേശം വെളിപ്പെടുത്തി നരേന്ദ്രമോദി

മുംബൈ: അഴിമതി എന്ന പാപം ഒരിക്കലും ചെയ്യരുതെന്ന് അമ്മ ഹീരാബെൻ തന്നോട് പറഞ്ഞതായും അത് തന്നെ വളരെയേറെ സ്വാധീനിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി. ഹ്യുമൻസ് ഓഫ് ബോംബെക്ക് നൽകിയ ജീവിത കഥാ പരമ്പരയിൽ നാലാമത്തേതിലാണ് ജീവിതത്തിൽ അമ്മ നൽകിയ ഏറ്റവും വലിയ ഉപദേശങ്ങളിലൊന്ന് വെളിപ്പെടുത്തിയത്. ഞാൻ പ്രധാനമന്ത്രിയായപ്പോൾ അമ്മക്ക് അത് എങ്ങനെയാണ് അനുഭവപ്പെട്ടത് എന്ന് ഒരുപാട് പേർ ചോദിക്കാറുണ്ട്. പ്രധാനമന്ത്രിയായതിനേക്കാൾ നാഴികക്കല്ലായി അമ്മക്ക് തോന്നിയത് ഗുജറാത്ത് മുഖ്യമന്ത്രിയായതാണ്.അന്ന് ഞാൻ ഡൽഹിയിലാണ് താമസിച്ചിരുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഞാൻ അമ്മയെ കാണാൻ അഹമ്മദാബാദിൽ ചെന്നു. ഞാൻ മുഖ്യമന്ത്രിയാകുന്നുവെന്ന് അറിയാമെന്നതല്ലാതെ ആ പദവി എന്താണെന്നതിനേക്കുറിച്ച് കൂടുതലൊന്നും അമ്മയ്ക്ക് അറിയുമെന്ന് തോന്നിയില്ല. സഹോദരന്റെ വീട്ടിലാണ് അമ്മ അന്ന് താമസിച്ചിരുന്നത്. ആഘോഷകരമായ ആ അന്തരീക്ഷത്തിൽ എന്നെ കണ്ടയുടനെ അമ്മ കെട്ടിപ്പിടിച്ചു. ശേഷം ഗുജറാത്തിലേക്ക് തിരിച്ചു വന്നതാണ് ഏറ്റവും വലിയ കാര്യമെന്നാണ് അന്ന് അമ്മ പറഞ്ഞത്. മറ്റു കാര്യങ്ങളേക്കാൾ പ്രധാനം അവർക്ക് മകന്റെ സാന്നിധ്യം അടുത്തുണ്ടാകുക എന്നതായിരുന്നു. അതിന് ശേഷം അവർ പറഞ്ഞു, നീ ചെയ്യുന്നത് എന്താണെന്ന് കൂടുതലൊന്നും എനിക്കറിയില്ല, പക്ഷേ എനിക്ക് നീ അഴിമതി ചെയ്യില്ലെന്ന് വാഗ്ദാനം തരണം, ഒരിക്കലും ആ പാപം നീ ചെയ്യരുത്- മോദി ഓർത്തെടുത്തു. ഈ വാക്കുകൾ തന്നെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട് എന്നും മോദി അഭിമുഖത്തിൽ പറഞ്ഞു. View this post on Instagram (4/5) “A lot of people ask me how my mother felt when I became PM, but by then the name 'Modi' was in the air, my photos were being printed and there was a lot of excitement all over. But I think the bigger milestone for her, was when I became CM. I was living in Delhi when I found out. Before taking the oath, I went straight to see her in Ahmedabad, where she lives with my brother. By then she had already found out that I had become the CM, but to be honest I don't think she knew what the post was about. When I reached, the atmosphere was festive and celebrations had begun. But my mother just looked at me, hugged me and said, 'The best thing is that you will be back in Gujarat now!' -- such is a mother's nature, that no matter what's going on around her, she wants to be close to her children. After that she said, 'Dekh bhai, I don't understand what you do, but promise me you will never take a bribe -- don't ever commit that sin.' Those words really impacted me and I'll tell you why. A woman who has lived in poverty her entire life and who has never had material comforts, during an abundant and celebratory time, asked me to not take a bribe. So, even after I've become Prime Minister, my roots remain strong and relentless. Back in the day, even if someone told my mother that I got an ordinary job somewhere, she would have distributed mithai to the entire village. So CM-VM nothing matters to her -- as long as the human in the Chair strives to be honest and absolute for the country.” #TheModiStory A post shared by Humans of Bombay (@officialhumansofbombay) on Feb 3, 2019 at 4:33am PST ദീപാവലിക്കാലത്ത് എല്ലാ വർഷവും അഞ്ചു ദിവസം താൻ വനത്തിൽ ഏകാന്തവാസത്തിന് പോകാറുണ്ടെന്ന വെളിപ്പെടുത്തൽ നേരത്തേ പുറത്തു വന്നിരുന്നു. ഹ്യുമൻസ് ഓഫ് ബോംബെ അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന മോദിയുടെ വെളിപ്പെടുത്തലുകളിൽ നാലാമത്തേതാണ് ഇത്. ഹിമാലയത്തിലായിരിക്കെ പുലർച്ചെ എണീറ്റ് കുളിക്കാൻ പോകുന്ന ശീലവും മറ്റൊരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. Content highlights: you will never take a bribe,don't ever commit that sin-Narendra Modi recollecting mothers words


from mathrubhumi.latestnews.rssfeed http://bit.ly/2WGENgY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages