സുനന്ദ പുഷ്‌കറിന്റെ മരണം; വിചാരണ ഫെബ്രുവരി 21ന് തുടങ്ങും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

സുനന്ദ പുഷ്‌കറിന്റെ മരണം; വിചാരണ ഫെബ്രുവരി 21ന് തുടങ്ങും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഈ മാസം 21ന് വിചാരണ തുടങ്ങും. ഡല്‍ഹി സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. കോണ്‍ഗ്രസ് എം.പി ശശി തരൂരാണ് കേസിലെ ഏക പ്രതി. ആത്മഹത്യാ പ്രേരണാ കേസ് ഐ.പി.സി 306 ആണ് തരൂരിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ തരൂരിനെതിരെ ചുമത്തിയിട്ടുണ്ട് സുനന്ദയെ കൊലപ്പെടുത്തിയതാണെന്ന ആരോപണം അന്വേഷണ ഏജന്‍സി തള്ളിയിരുന്നു. ശശി തരുരില്‍ നിന്നുണ്ടായ മാനസിക പീഡനമാണ് സുനന്ദയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രത്യേക അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

കേസില്‍ ശശി തരൂരിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദീപക് ആനന്ദ് എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയും കേസില്‍ കോടതിയെ സഹായിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. 2014 ജനുവരി 17ന് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടയിലാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.



from mangalam.com http://bit.ly/2G7gpAh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages