ഇതാണ് ആ ചെറുപ്പക്കാരി; ചെണ്ട മേളത്തിനിടെ ആവേശം കൊണ്ട് തുള്ളിച്ചടിയവള്‍; വൈറല്‍ വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

ഇതാണ് ആ ചെറുപ്പക്കാരി; ചെണ്ട മേളത്തിനിടെ ആവേശം കൊണ്ട് തുള്ളിച്ചടിയവള്‍; വൈറല്‍ വീഡിയോ

ചെണ്ട മേളത്തിനിടെ ആവേശം കൊണ്ട് തുള്ളിച്ചാടുന്ന ചെറുപ്പക്കാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. വീഡിയോ കണ്ടവര്‍ കണ്ടവര്‍ ചോദിക്കുന്നത് ആരാണ് ആ പെണ്‍കുട്ടി എന്നതാണ്. മണിക്കൂറുകള്‍ക്കകം അതിനുത്തരവും സോഷ്യല്‍ മീഡിയ കണ്ടെത്തി.

പത്തനംതിട്ടയിലെ പള്ളിക്കല്‍ സ്വദേശിനി പാര്‍വതിയാണ് ആ പെണ്‍കുട്ടി. കൊല്ലത്തെ ശൂരനാട് ആനയടിയിലെ പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തില്‍ നടന്ന ആനയടിപ്പൂരത്തിനിടെ ആരോ പകര്‍ത്തിയ വീഡിയോ ആണ് നോക്കിനില്‍ക്കുന്ന നിമിഷം കൊണ്ട് വൈറലായി മാറിയത്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്ത അവള്‍ മാത്രം അതറിഞ്ഞിരുന്നില്ല.

'ഞാനൊരു പൂരപ്രേമിയാണ്. നാട്ടില്‍ നിന്ന് ഞങ്ങളൊരു സംഘമായാണ് പൂരത്തിന് പോയത്. പൂരത്തിനിടെ മേളം കൊഴുത്തപ്പോള്‍ എനിക്കും ആവേശമായി. വീഡിയോ എടുത്തതോ ആളുകള്‍ ശ്രദ്ധിക്കുന്നതോ ഒന്നും കണ്ടില്ല,അപ്പോഴുള്ള ആവേശം അതുപോലെ കാണിച്ചെന്നു മാത്രം. ഇതിത്ര വൈറലായിപ്പോവുമെന്നൊന്നും ഞാനറിഞ്ഞില്ല.'

'എനിക്കൊപ്പമുണ്ടായിരുന്നത് ചിറ്റയും അമ്മായിയുമായിരുന്നു. ചിറ്റയാണ് കയ്യില്‍പിടിച്ചുകൊണ്ടിരുന്നത്.അവര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, പക്ഷേ ഞാനൊന്നും കേട്ടില്ല.മേളത്തിന്റെ ആവേശത്തിലായിരുന്നു ഞാന്‍' - വീഡിയോയെ കുറിച്ച് പാര്‍വതി പ്രതികരിച്ചു.

ആലപ്പുഴ ജില്ലയിലെ നൂറനാട് ശ്രീ ശബരി സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പാര്‍വതി. സിവില്‍ പോലീസ് ഓഫീസറായ പത്തനംതിട്ട പള്ളിക്കലിലെ അജിയുടേയും അധ്യാപികയായ സിനിയുടേയും മകളാണ് പാര്‍വതി.



from mangalam.com http://bit.ly/2GxQ2Tg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages