കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ രാഷ്ട്രീയത്തിനപ്പുറം പാര്‍ട്ടി അനുഭാവമുള്ള മിടുക്കന്മാരെ തപ്പി നെട്ടോട്ടമോടുന്ന മുന്നണികളില്‍ കെ എം മാണി ഉപേക്ഷിച്ചാല്‍ ജസ്റ്റീസ് കുര്യന്‍ ജോസഫിന് പിടിക്കാന്‍ സിപിഎം നെട്ടോട്ടം. വിദ്യാര്‍ത്ഥിയായിരിക്കെ കേരളാകോണ്‍ഗ്രസിന്റെ പ്രസ്ഥാനത്തിനൊപ്പമായിരുന്ന കുര്യന്‍ ജോസഫിനെ മാണി ഉപേക്ഷിച്ചതോടെ പറ്റിയ സ്ഥാനാര്‍ത്ഥികളെ കിട്ടിയിട്ടില്ലാത്ത എറണാകുളത്തോ ചാലക്കുടിയിലോ നിയോഗിക്കാനാണ് സിപിഎം ആലോചിക്കുന്നത്.
കുര്യന്‍ ജോസഫിന്റെ മനസ് അറിഞ്ഞശേഷം ഇവിടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാം എന്നാണ് സിപിഎം ആലോചിക്കുന്നത്. ചാലക്കുടിയില്‍ ഇത്തവണ ഇന്നസെന്റ് മത്സരിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചതോടെ പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ നെട്ടോട്ടത്തിലാണ് സിപിഎം. എറണാകുളത്തും പല പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. എറണാകുളത്ത് പാര്‍ട്ടിക്ക് വേണ്ടത് കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെയാണ്. കെവി തോമസിനെതിരേ സെബാസ്റ്റിയന്‍ പോളിന്റെ മകന്‍ ഉള്‍പ്പെടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നും സ്ഥിരീകരിച്ചിട്ടില്ല.
കോളേജ് വിദ്യാഭ്യാസ കാലത്ത് കേരളാകോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ഒപ്പമായിരുന്ന കുര്യന്‍ ജോസഫ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി പദം വരെ അലങ്കരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ജോസ് കെ മാണി ഒഴിച്ചിട്ട കോട്ടയത്തെ സീറ്റില്‍ കുര്യന്‍ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരളാകോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നു എങ്കിലും അന്തിമമായി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കുര്യനെ റാഞ്ചാന്‍ ഇടതുപക്ഷം തയ്യാറെടുക്കുന്നത്. ഡല്‍ഹിയില്‍ എത്തിച്ചാല്‍ സംഘപരിവാറിനെതിരേ ഉപയോഗിക്കാന്‍ ഏറ്റവും മികച്ച വ്യക്തിത്വമായിട്ടാണ് കുര്യനെ സിപിഎം വിലയിരുത്തുന്നത്.
ചാലക്കുടി മണ്ഡലം ഉള്‍പ്പെടുന്ന കാലടി സ്വദേശിയായ ജസ്റ്റീസ് കുര്യന്‍ 2013 മാര്‍ച്ച് 8 നാണ് സുപ്രീംകോടതി ജഡ്ജിയായി ചുമതല ഏറ്റത്. ഏറ്റവും കൂടുതല്‍ വിധി എഴുതിയിട്ടുള്ള സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടികയിലുള്ള കുര്യന്‍ ഇതുവരെ 1034 വിധിന്യായങ്ങളാണ് എഴുതിയത്. മുത്തലാക്ക് അടക്കമുള്ള ചരിത്രവിധികളില്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായി. ശബരിമല യുവതീപ്രവേശനം പോലെയുള്ള വിഷയം ആദ്യഘട്ടത്തില്‍ പരിഗണിച്ചത് കുര്യന്‍ ജോസഫ് അദ്ധ്യക്ഷനായ ബഞ്ച് ആയിരുന്നു. എന്നാല്‍ അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിടാന്‍ തീരുമാനിച്ചപ്പോള്‍ ജോസഫിനെ ജസ്റ്റീസ് ദീപക് മിശ്ര ഉള്‍പ്പെടുത്തിയിരുന്നില്ല.
from mangalam.com http://bit.ly/2WMWWKj
via IFTTT
No comments:
Post a Comment